25 August 2024
SHIJI MK
ഇത്തവണത്തെ ഓണത്തിന് മാമ്പഴ പുളിശേരി വെച്ചാലോ? പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമാണെങ്കിലും എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അറിയില്ല, നോക്കാം.
Social Media IMage
പഴുത്ത മാങ്ങ, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി, ഉപ്പ്, വെള്ളം, ശര്‍ക്കര.
Social Media IMage
തേങ്ങ, കറിവേപ്പില, മഞ്ഞള്‍പ്പൊടി, ജീരകം, ഉലുവ, തൈര്.
Social Media IMage
മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും ആവശ്യത്തിന് തൈര് ചേര്‍ത്ത് നന്നായി അരച്ചെടുക്കും.
Social Media IMage
വെളിച്ചെണ്ണ, നെയ്യ്, കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില, കായം, മുളകുപൊടി.
Social Media IMage
ഒരു പാത്രത്തില്‍ മാമ്പഴം, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ക്കുക. തിളപ്പിച്ച ശേഷം 10 മിനിറ്റു മൂടി വച്ചു വേവിക്കുക.
Social Media IMage
ഒരു ക്യൂബ് ശര്‍ക്കര ചേര്‍ത്തു ശര്‍ക്കര ഉരുകുന്നതുവരെ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാന്‍ മറക്കരുത്.
Social Media IMage
തീ കുറച്ചു വച്ച് അരച്ചു വച്ച തേങ്ങ ചേര്‍ത്ത് കൊടുക്കുക. ബാക്കിയുളള തൈര്, മിക്സിയുടെ ജാറില്‍ ഒഴിച്ച് അടിച്ചു കറിയില്‍ ചേര്‍ക്കുക. നന്നായി ഇളക്കി തിള വരുമ്പോള്‍ അടുപ്പ് ഓഫ് ചെയ്യുക.
Social Media IMage
ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണയും നെയ്യും ചേര്‍ക്കുക. ചൂടുള്ള എണ്ണയില്‍ കടുക്, ഉലുവ എന്നിവ ചേര്‍ത്ത് പൊട്ടിയാല്‍ ചുവന്ന മുളക്, കറിവേപ്പില, കായം, ചുവന്ന മുളകുപൊടി എന്നിവ ചേര്‍ക്കുക.
Social Media IMage
സ്വാദിഷ്ടമായ പുളിയിഞ്ചി എങ്ങനെ തയാറാക്കാം