ഓണമെത്തി; മാമ്പഴ പായസം ഉണ്ടാക്കേണ്ടേ

01 September 2024

Sarika KP

ഇത്തവണത്തെ ഓണത്തിനു രുചികരമായ മാമ്പഴ പായസം തയ്യാറാക്കിയാലോ

മാമ്പഴ പായസം

Pic Credit: pinterest

മാങ്ങ - അര കിലോ (രണ്ടെണ്ണം ),ചൗവ്വരി - ഒരു കപ്പ് ,പാല് - ഒരു ലിറ്റർ ,വെള്ളം - അര ലിറ്റർ കണ്ടൻസിഡ് മിൽക്ക് - അര ടിൻ 

ചേരുവകൾ 

പഞ്ചസാര - ഒരു കപ്പ് , ഏലയ്ക്ക - 7 എണ്ണം , നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ , അണ്ടിപരിപ്പ് - ആവശ്യത്തിന് , മുന്തിരി - ആവശ്യത്തിന് ഉപ്പ് - ഒരു നുള്ള് 

ചേരുവകൾ 

ആദ്യം ചൗവ്വരി വേവിച്ച് ഊറ്റി മാറ്റി വെക്കുക. ശേഷം കുഞ്ഞു കഷ്ണങ്ങളായി മാങ്ങ മുറിച്ചെടുക്കുക വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഉരിളിയിലേക്ക് നെയ്യ്  ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് എടുക്കാം. അതിലേയ്ക്ക് ചൗവ്വരിയും മാങ്ങയും ചേർത്ത്  മിക്സ് ചെയ്യുക

അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് എടുക്കാം

കണ്ടൻസിട് മിൽക്ക് ഒഴിച്ച് ഒന്നുകൂടി നന്നായി മിക്സ് ചെയ്ത് പാലും മധുരത്തിനാവശ്യമായ പഞ്ചസാരയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക

കണ്ടൻസിട് മിൽക്ക്

ഇതിലേക്ക് ഏലയ്ക്ക പെടിച്ചതും ഉപ്പും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് ഇറക്കി വെക്കുക. ഇനി വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തിളക്കാം

അടുപ്പിൽ നിന്ന് ഇറക്കി വെക്കുക

Next: ഇത്തവണത്തെ സദ്യക്ക് മാമ്പഴ പുളിശേരി ഉണ്ടാക്കി നോക്കിയാലോ?