കോട്ടയത്തിന്റെ സ്വന്തം 'ചുരുട്ട്' തയ്യാറാക്കിയാലോ

28 August 2024

Sarika KP

കോട്ടയത്തിലെ പേരുകേട്ട മധുരപലഹാരങ്ങളിൽ ഒന്നാണ് ചുരുട്ട്. എളുപ്പം ഉണ്ടാക്കാവുന്ന  ഈ പലഹാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

 മധുരപലഹാരം

മൈദ - 1 കപ്പ്, വെളിച്ചെണ്ണ - അര ടീസ്പൂൺ, ഉപ്പ് ഒരു നുളള്, അരിപ്പൊടി, വെളളം

മാവിന് ആവശ്യമായ ചേരുവകൾ

മൈദയും  ഉപ്പും എണ്ണയും ആവശ്യത്തിന് വെളളവും ചേർത്ത് കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കിയ ശേഷം അരിപ്പൊടിയിൽ മുക്കി കനംകുറച്ച് പരത്തിയെടുക്കുക

തയ്യാറാക്കുന്ന വിധം

 ഇവ  പാനിലിട്ട് 30 സെക്കന്റ് മാത്രം ചൂടാക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലിട്ട് മീതെ നനഞ്ഞ തുണി ഇടണം

ചൂടാക്കിയെടുക്കുക

തേങ്ങ ചിരകിയതും അരിപ്പൊടിയും വറുത്തത് - 2 കപ്പ്, ഏലയ്ക്ക പൊടിച്ചത് - കാൽ ടീസ്പൂൺ, പഞ്ചസാര - ഒന്നര കപ്പ് നാരങ്ങനീര് - ഒന്നര ടീസ്പൂൺ, വെളളം - മുക്കാൽ കപ്പ്

അകത്ത് നിറയ്ക്കാന്‍ ആവശ്യമായ ചേരുവകൾ

പഞ്ചസാരയും വെളളവും നാരങ്ങനീരും ഒരു പാത്രത്തിൽ യോജിപ്പിക്കുക. ഇത് ഒറ്റനൂൽ പരുവമാകുന്നതു വരെ ഇളക്കി ചൂടാക്കുക

തയ്യാറാക്കുന്ന വിധം

ഇതിൽ നിന്ന് അരക്കപ്പ് മാറ്റിവെച്ച ശേഷം ബാക്കിയുളളതിലേക്ക് വാനില എസൻസും ഏലയ്ക്ക പൊടിച്ചതും ചേർത്ത് അരി തേങ്ങ മിശ്രിതവും മാറ്റിവെച്ച പഞ്ചസാര പാനിയും ചേർത്ത് നന്നായി യോജിപ്പിക്കുക

നന്നായി യോജിപ്പിക്കുക

പരത്തിവെച്ച മാവ് എടുത്ത് രണ്ടായി മുറിച്ച് ഒരു കോൺ ആകൃതിയിൽ മാറ്റിയെടുക്കുക. അതിലേക്ക് മിശ്രിതം നിറയ്ക്കുക. മിശ്രിതം പുറത്തുവരാതെ നന്നായി അടയ്ക്കണം

മിശ്രിതം നിറയ്ക്കുക

ഒന്നു രണ്ട് മണിക്കൂർ കഴിയുമ്പോൾ മിശ്രിതത്തിലെ വെള്ളം ഇറങ്ങി മാവ് കുതിരുമ്പോൾ ചുരുട്ട് കഴിക്കാൻ റെഡിയായി

ചുരുട്ട് റെഡി

Next: ഓണത്തിനു പപ്പടം വീട്ടിൽ തന്നെ തയ്യാറാക്കാം