27 October 2024
SHIJI MK
Unsplash and Getty Images
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മധുര പലഹാരങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്നതും ദീപാവലി സമയത്താണ്.
ദീപാവലി ആഘോഷങ്ങളില്‍ പ്രധാനിയാണ് കാജു ബര്‍ഫി. എങ്ങനെയാണ് കാജു ബര്‍ഫി ഉണ്ടാക്കുന്നതെന്ന് അറിയാമോ?
ഇത്തവണ കടയില്‍ നിന്ന് വാങ്ങിക്കാതെ എങ്ങനെയാണ് സ്വാദിഷ്ടമായി കാജു ബര്‍ഫി ഉണ്ടാക്കാമെന്ന് പരിശോധിക്കാം.
അണ്ടിപരിപ്പ് ചെറുതായി പൊടിച്ചത്- രണ്ട് കപ്പ്
പാല്‍- 1 കപ്പ്
പഞ്ചസാര- ആവശ്യത്തിന്
അലങ്കാരത്തിനായാണ് സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കുന്നത്. ഇത് വേണ്ടാത്തവര്‍ക്ക് അല്ലാതെയും ഉണ്ടാക്കാം.
പാല്‍ നന്നായി തിളപ്പിച്ച ശേഷം അതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വീണ്ടും തിളച്ചതിന് ശേഷം അണ്ടിപിരിപ്പ് ചേര്‍ത്തിളക്കാം.
ശേഷം ഒരു പാത്രത്തില്‍ ആവശ്യത്തിന് നെയ്യ് പുരട്ടി അതിലേക്ക് പാലും അണ്ടിപരിപ്പും പഞ്ചസാരയും ചേര്‍ത്ത മിശ്രതം ഒഴിക്കുക. എന്നിട്ട് നല്ലതുപോലെ പരത്തി കൊടുക്കാം.
സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കുന്നവര്‍ മിശ്രിതത്തിന് മുകളില്‍ വെച്ച് കൊടുക്കാം. ശേഷം ഒന്നുകൂടി പരത്തിയെടുക്കുക. മിശ്രിതം നന്നായി തണുത്ത ശേഷം നിങ്ങള്‍ക്ക് വേണ്ട ആകൃതിയില്‍ മുറിച്ചെടുത്ത് കഴിക്കാം.
ചായയില്‍ ബിസ്‌ക്കറ്റ് മുക്കി കഴിക്കുന്നത് നിര്‍ത്തിക്കോ