11 JULY 2024
ആരോഗ്യമുള്ള ശരീരത്തിന് പ്രോട്ടീനും വിറ്റാമിനുകളും കാർബോഹൈഡ്രേറ്റും മറ്റ് ധാതു ലവണങ്ങളും കൂടിയേ തീരൂ. ഇതിനായി വലിയ വില കൊടുത്തു വാങ്ങുന്ന പ്രോട്ടീൻ പൗഡർ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.
ശരീരത്തിലെ മസ്സിലുകളുടെയും മുടിയുടെയും ചർമ്മത്തിന്റെയും നഖങ്ങളുടേയുമൊക്കെ ശെരിയായ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അനിവാര്യമാണ്. പ്രോട്ടീൻ പൗഡറെന്നാൽ മസിൽ വീർപ്പിക്കാനുള്ള ഒരു മരുന്നല്ല.
പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു.
അവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഭാരം കുറയ്ക്കാനും സഹായകമാണ്.
ബദാം പ്രോട്ടീനിന്‍റെയും നാരുകളുടെയും നല്ല ഉറവിടമാണ്. അതിനാല്‍ ഇത് കഴിച്ച ശേഷം വയറു നിറഞ്ഞ പോലെ തോന്നലുണ്ടാകും. ജങ്ക്ഫുഡിനോടുള്ള ആസക്തി കുറയ്ക്കും
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളാലും സമ്പന്നമാണ്.
ഇതെല്ലാം വറുത്ത് കുങ്കുമപ്പൂവും ഏലക്കയും ചേർത്ത് പൊടിച്ചെടുത്താൽ ഹോംമേഡ് പ്രോട്ടീൻ പൗഡർ തയ്യാറായി.