11 December 2024
SHIJI MK
Unsplash Images
മുടി വളരാന്‍ അല്‍പ്പമൊന്നുമല്ല അല്ലേ കഷ്ടപ്പാട്. എത്രം പണം ചെലവഴിച്ചാലും ചിലപ്പോള്‍ മുടി വളരണമെന്നില്ല.
മുടിയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി വിലകൂടിയ ഷാംപൂവും എണ്ണകളും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാല്‍ താരന്‍ വരുന്നതല്ലാതെ ഏറെ ഗുണങ്ങളൊന്നും ഉണ്ടാകാറില്ല.
മുടി നന്നായി വളരുന്നതിനായി ഷാംപൂ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. അത് എങ്ങനയെന്ന് നോക്കാം.
ഒന്നര ഗ്ലാസ് വെള്ളത്തില്‍ ആര്യവേപ്പില ഇട്ട നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കാം. എന്നിട്ട് അത് ഒരു രാത്രി മുഴുവന്‍ മാറ്റിവെക്കാം.
പിറ്റേ ദിവസം രാവിലെ കുറച്ച് വെള്ളത്തില്‍ ഫ്‌ളാക്‌സ് സീഡ് തിളപ്പിച്ച് അരിച്ചെടുക്കാം. ഇത് അല്‍പസമയം കൊണ്ട് ജെല്‍ രൂപത്തിലാകും.
ഈ രണ്ട് മിശ്രിതങ്ങളും നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് ഷാംപൂ ബേസും ചേര്‍ത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം.
ഇതല്ലാതെ മറ്റൊരു വഴി കൂടിയുണ്ട്. ഒരു കിലോ ഷാംപൂ ബേസിലേക്ക് അരക്കിലോ ആര്യവേപ്പ് വെള്ളം ചേര്‍ത്ത് കൊടുക്കാം.
ആര്യവേപ്പ് അരയ്ക്കാതെ നന്നായി കഴുകിയ ശേഷം വെള്ളത്തിലിട്ട് പച്ചനിറമാകുന്നത് വരെ ചൂടാക്കാം.
ഇതില്‍ കറ്റാര്‍വാഴ, നെല്ലിക്ക എന്നി ചേര്‍ക്കാവുന്നതാണ്. ഇവയിലേക്ക് ആര്യവേപ്പ് വെള്ളം ചേര്‍ക്കാം.
ശേഷം ഫ്‌ളാക്‌സ് സീഡ് ജെല്‍ ചേര്‍ത്ത് ഇളക്കാം. ഇത് എത്ര നാള്‍ വേണമെങ്കിലും സൂക്ഷിച്ച് വെക്കാവുന്നതാണ്.
നല്ല ഉറക്കത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം