വീട്ടിലുണ്ടാക്കാം ഹെയർ സെറം! ഇനി മുടി കൊഴിച്ചിൽ മറന്നേക്കൂ.

9 DECEMBER 2024

NEETHU VIJAYAN

വിലകൂടിയ ഹെയർ സെറം വാങ്ങി പോക്കറ്റ് കാലിയായവരുടെ ശ്രദ്ധയ്ക്ക്. വീട്ടിൽ തന്നെ ഈസിയായി നിങ്ങൾ സെറം ഉണ്ടാക്കാം.

ഹെയർ സെറം

Image Credit: Freepik

കറ്റാർ വാഴ ജെൽ വെളിച്ചെണ്ണയിൽ കലർത്തി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഇവ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

കറ്റാർ വാഴയും വെളിച്ചെണ്ണയും

മുടിക്ക് ബലം നൽകാനും മുടി കൊഴിച്ചിൽ തടയാനും ബദാം ഓയിൽ ആവണക്കെണ്ണ മിക്‌സ് വളരെ നല്ലതാണ്. ഇവ രണ്ടും യോജിപിച്ച് പുരട്ടാവുന്നതാണ്.

ആവണക്കെണ്ണ,  ബദാം എണ്ണ

തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിനും മുടി വളർച്ച വർദ്ധിപ്പിക്കുന്നതിനും റോസ്മേരിയും ഒലിവ് ഓയിലിൽ യോജിപ്പിച്ച് മിശ്രിതം തലയിൽ പുരട്ടാം.

റോസ്മേരി,  ഒലിവ് ഓയിൽ

മുടി വളർച്ചയ്ക്കും തിളക്കത്തിനും ഉലുവ പേസ്റ്റ് തേങ്ങാപ്പാലിൽ യോജിപ്പിച്ച് തലയിൽ പുരട്ടാവുന്നതാണ്.

ഉലുവയും  തേങ്ങാപ്പാലും

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും ഉള്ളി നീര് തേനിൽ കലർത്തി തലയിൽ പുരട്ടുക.

ഉള്ളി നീരും തേനും

മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാനും മുടി പൊട്ടുന്നത് തടയാനും എള്ളെണ്ണയുമായി നെല്ലിക്ക പൊടി യോജിപ്പിച്ച് പുരട്ടാവുന്നതാണ്.

അംലയും എള്ളെണ്ണയും

Next നിറം നഷ്ടമാകുന്നതിന് വെയിൽ മാത്രമല്ല കാരണം