ഈ ക്രിസ്മസിന് ഈന്തപ്പഴം ഗോതമ്പ് കേക്ക്

20 December 2024

TV9 Malayalam

ക്രിസ്മസാണ്, കേക്കാണ് വിപണിയിലെ താരം. സ്വന്തമായി കേക്ക് ഉണ്ടാകാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കില്‍ ഈന്തപ്പഴം ഗോതമ്പ് കേക്ക് റെസിപ്പി പരിചയപ്പെടാം. 

ഈന്തപ്പഴം ഗോതമ്പ് കേക്ക്

Pic Credit: Getty Images/ Socialmedia/PTI

ഗോതമ്പുപൊടി – 1 കപ്പ്, ഈന്തപ്പഴം കുരു കളഞ്ഞത് – 15 എണ്ണം, ബേക്കിം​ഗ് സോഡ – 1 ടീസ്പൂണ്‍, പാല്‍ – 1 കപ്പ്, സണ്‍ഫ്ലവർ ഓയില്‍ – അര കപ്പ്, ട്യൂട്ടി ഫ്രൂട്ടി – 3 ടേബിള്‍ സ്പൂണ്‍ (ആവശ്യമെങ്കില്‍), വാനില എസ്സന്‍സ് – 1 ടീസ്പൂണ്‍, പഞ്ചസാര – മുക്കാല്‍ കപ്പ്, ഉപ്പ് – കാല്‍ ടീസ്പൂണ്‍ എന്നിവയാണ് ചേരുവകൾ

ചേരുവകൾ

കേക്ക് തയ്യാറാക്കാനായി ആദ്യം ഈന്തപ്പഴം ചൂടുപാലില്‍ കുറച്ചു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. ഗോതമ്പുമാവ്, ബേക്കിം​ഗ് സോഡാ, ഉപ്പ് എന്നിവ നന്നായി അരിച്ചെടുക്കുക.

ഈന്തപ്പഴം

മിക്‌സിയില്‍ കുതിര്‍ത്ത ഈന്തപ്പഴവും പഞ്ചസാരയും നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തില്‍ ഈന്തപ്പഴം അരച്ചതും, എണ്ണ, വാനില എസ്സന്‍സ് തുടങ്ങിയവ നന്നായി ബീറ്റ് ചെയ്ത് യോജിപ്പിച്ചു വെയ്ക്കുക. ഇതിലേക്ക് ​ഗോതമ്പ് പൊടി നന്നായി ഇളക്കി ചേർക്കുക.

ബീറ്റിം​ഗ്

ഈ മിശ്രിതത്തിലേക്ക്  ടൂട്ടി ഫ്രൂട്ടിയും ചേര്‍ക്കാം. ബട്ടര്‍ തടവി റെഡിയാക്കി വെച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക.

ടൂട്ടി ഫ്രൂട്ടി

നേരത്തെ 180 ഡിഗ്രി പ്രീ-ഹീറ്റ് ചെയ്ത ഓവനില്‍ 180 ഡിഗ്രി 35 മിനിറ്റിൽ ബേക്ക് ചെയ്ത് എടുക്കുക. അല്ലെങ്കില്‍ ഒരു ടൂത്ത്പിക് വച്ച് കുത്തി നോക്കി ബേക്ക് ആയെന്ന് ഉറപ്പുവന്നാൽ പുറത്തെടുക്കാം. 

ബേക്കിം​ഗ്

Next: അടിപൊളി ​ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ