14  January 2025

SHIJI MK

തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

Freepik Images

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്.

പൊണ്ണത്തടി

ശരീരഭാരം കുറയ്ക്കാനായി പതിവായി ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്ന് നോക്കാം.

ഭക്ഷണം

85 ശതമാനം വെള്ളം അടങ്ങിയ വെള്ളരിയിൽ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.

വെള്ളരി

മാത്രമല്ല കലോറി കുറവായ വെള്ളരി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കലോറി

ശരീരഭാരം കുറയ്ക്കാനായി മറ്റൊരു ഭക്ഷണമാണ് ചീര.

ചീര

വിറ്റാമിൻ എ, സി, ഇ, കെ, പൊട്ടാസ്യം, കാൽസ്യം, അയൺ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ചീരയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിനുകൾ

കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്.

പയർ വർഗങ്ങൾ

കൂടാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തൈര് കഴിക്കാവുന്നതാണ്.  വിശപ്പ് ഇല്ലാതാക്കാനും വണ്ണം കുറയ്ക്കാനും തൈര് സഹായിക്കും.

തൈര്

ഒരുവിധം എല്ലാ പഴങ്ങളും ശരീരഭാരം കുറയ്ക്കാനായി കഴിക്കാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ ഇവ പെട്ടെന്ന് വയർ നിറഞ്ഞതുപോലെ തോന്നിക്കും.

പഴങ്ങൾ

മുടിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ ഈ ശീലങ്ങളാകാം

NEXT