ഇന്ന് എല്ലാവരുടെയും വീടുകളില്‍ പപ്പായയുണ്ട്. പപ്പായ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതുമാണ്. വൈറ്റമിനുകള്‍, നാരുകള്‍, ധാതുക്കള്‍ എന്നിവ പപ്പായയില്‍ അടങ്ങിയിരിക്കുന്നു.
പപ്പായ കഴിക്കുന്നത് വഴി രക്തം ശുദ്ധീകരിക്കാനും ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സാധിക്കുന്നു.
ദിവസവും പപ്പായ കഴിക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്.
പപ്പായ കടയില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ പലരും അശ്രദ്ധരാണ്. വീട്ടിലെത്തി മുറിച്ച് നോക്കുമ്പോഴായിരിക്കും പറ്റിക്കപ്പെട്ട കാര്യം മനസിലാകുന്നത്.
പച്ചയും രുചിയില്ലാത്തതും ചീഞ്ഞതുമായി പപ്പായ വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മുറിച്ച് നോക്കാതെ തന്നെ മധുരവും മനസിലാക്കാം.
പപ്പായ മണത്ത് നോക്കുമ്പോള്‍ സുഗന്ധമുണ്ടെങ്കില്‍ അത് പഴുത്തതാണെന്നും മധുരമുണ്ടാകുമെന്നും ഉറപ്പിക്കാം.
പപ്പായയില്‍ നിന്ന് പ്രത്യേക സുഗന്ധം വരുന്നില്ലെങ്കില്‍ അത് പച്ചയായിരിക്കും. പപ്പായയില്‍ മഞ്ഞ വരകളുണ്ടെങ്കില്‍ അവയ്ക്ക് മധുരമുണ്ടാകും.
മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള വരകള്‍ പഴുപ്പിനെ സൂചിപ്പിക്കുമ്പോള്‍ പച്ചപ്പുണ്ടെങ്കില്‍ അത് വാങ്ങിക്കരുത്.
പപ്പായയില്‍ വെള്ളനിറമുണ്ടെങ്കില്‍ അത് ഫംഗസ് ലക്ഷണമാണ്. അതൊരിക്കലും വാങ്ങിക്കരുത്.