ചെള്ളുകൾ എവിടെ നിന്നാണ് വരുന്നതെന്ന് ആർക്കും അറിയില്ല. തിളച്ച വെള്ളത്തിൽ കഴുകിയാലും ചെള്ളിനെ തുരത്താൻ സാധിക്കാറില്ല. ഈ രീതി പരീക്ഷിച്ച് നോക്കിയാലോ?
Pic Credit: Getty Images
വഴനയിലയും ആര്യവേപ്പിലയും ചെള്ള് ശല്യം കുറയ്ക്കാൻ സഹായിക്കും. ചെള്ള് കയറാൻ സാധ്യതയുള്ള പാത്രത്തിലും അരി സൂക്ഷിച്ചു വെക്കുന്ന പാത്രത്തിലും ഈ ഇലകൾ ഇട്ടുവയ്ക്കാം.
അരി സൂക്ഷിക്കുന്ന പാത്രത്തിൽ ഗ്രാമ്പൂ ഇട്ട് വയ്ക്കുന്നത് ചെള്ളിനെ അകറ്റാൻ സഹായിക്കും. ഗ്രാമ്പൂവിന്റെ മണം ഉണ്ടാക്കുന്ന അസ്വസ്ഥതയാണ് കാരണം.
അരിയും ധാന്യങ്ങളും പയറുവർഗങ്ങളും ഇടയ്ക്കിടെ സൂര്യപ്രകാശെ കൊള്ളിക്കുന്നത് നല്ലതാണ്. സൂര്യരശ്മികൾ പ്രാണികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു.
അടുക്കളയിലെ സ്ഥിര സാന്നിധ്യമായ വെളുത്തുള്ളി തൊലി കളഞ്ഞ് അരിയിലിടാം. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ കീടനാശിനിയായി പ്രവർത്തിക്കുന്നു.
Next: ചിയാ സീഡ് കഴിച്ചാൽ ഗുണങ്ങൾ ഇതൊക്കെ