18 March 2025
SHIJI MK
Freepik Images
ചെറുനാരങ്ങ പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിക്കാറുണ്ട്. എല്ലാ വീട്ടിലും ഒരു ചെറുനാരങ്ങ എങ്കിലും കാണും എന്നതാണ് സത്യം.
പഴുപ്പ് അധികമാകാത്ത ചെറുനാരങ്ങയാണ് വാങ്ങിക്കേണ്ടത്. നിറം നോക്കി ഒരിക്കലും തിരഞ്ഞെടുക്കരുത്.
എന്നാല്‍ ചെറുനാരങ്ങ പലപ്പോഴും വളരെ വേഗത്തില്‍ ഉണങ്ങി പോകുന്നത് ശ്രദ്ധിച്ചിട്ടില്ലേ.
ശരിയായ രീതിയില്‍ ചെറുനാരങ്ങ സൂക്ഷിച്ചില്ലെങ്കില്‍ അത് പെട്ടെന്ന് ഉണങ്ങി പോകും.
ചെറുനാരങ്ങ വായു കടക്കാത്ത പാത്രത്തിലോ ക്രിസ്പര്‍ ഡ്രോയറില്‍ അടച്ച പ്ലാസ്റ്റിക് ബാഗിലോ സൂക്ഷിക്കുന്നതാണ് നല്ലത്.
ഇങ്ങനെ ചെയ്യുമ്പോള്‍ ഒരാഴ്ച വരെ ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും.
പഴുത്ത നാരങ്ങ ഫ്രിഡ്ജില്‍ മാത്രം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പച്ച നാരങ്ങ പഴുക്കുന്നത് വരെ പുറത്ത് വെക്കാം.
നാരങ്ങ വെള്ളത്തിലിട്ട് കുപ്പിയില്‍ അടച്ച് സൂക്ഷിക്കുന്നതും ഗുണം ചെയ്യും.
കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ടത്