റെഡ് ബ്ലഡ് സെല്ലുകളിലെ അയണ്‍ അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകാം

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍ കൗണ്ട് അമിതമായി കൂടാന്‍ പാടില്ല. എന്നാല്‍ ലെവല്‍ കുറയാനും പാടില്ല. നോര്‍മലായി ഇത് നിലനിര്‍ത്തണം

ലെവല്‍ 

ഹീമോഗ്ലോബിൻ ലെവല്‍ കുറഞ്ഞാല്‍ അത് വര്‍ധിപ്പിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്‌. അത് എന്താണെന്ന് നോക്കാം

വര്‍ധനവ്‌

ഹീമോഗ്ലോബിൻ അളവ് കുറയാനുള്ള ഏറ്റവും സാധാരണ കാരണം അയണിന്റെ കുറവാണ്. കൂടുതൽ അയണ്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം

അയണ്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഓറഞ്ച്, സ്‌ട്രോബെറി, പപ്പായ, ബ്രൊക്കോളി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍

വിറ്റാമിൻ സി

ഹീമോഗ്ലോബിൻ ഉൽപാദനത്തിന് ആവശ്യമായ ഒരു തരം വിറ്റാമിൻ ബി ആണ് ഫോളേറ്റ്. അവക്കാഡോ, ചിക്കന്‍, പീനട്ടസ് തുടങ്ങിയവ ഫോളേറ്റിന്റെ സോഴ്‌സുകളാണ്‌

ഫോളേറ്റ്

ആപ്പിള്‍, ബ്രൗണ്‍ റൈസ്, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നതും, ശരീരത്തില്‍ അയണ്‍ നിലനിർത്താനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും ശ്രമിക്കുക

ആപ്പിള്‍

വിവിധ മെഡിക്കല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളാണിത്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ഡോക്ടറുടെ സഹായം തേടുക

നിരാകരണം