02 August 2024
Abdul basith
മസ്തിഷാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഓർമ്മശക്തിയും ചിന്താശേഷിയുമുൾപ്പെടെയുള്ള കാര്യങ്ങളെ ഇത് സ്വാധീനിക്കും.
മസ്തിഷ്കാരോഗ്യം കാത്തുസൂക്ഷിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം നിർബന്ധമാണ്. ഇവയിൽ ചിലത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.
മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കാരോഗ്യത്തെ വലിയ അളവിൽ സഹായിക്കും.
ആൻ്റിഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമാണ് ബ്ലൂബെറി. ഇത് സ്ട്രെസും എരിച്ചിലും കുറയ്ക്കാൻ സഹായിക്കും. ഇത് മസ്തിഷ്കാരോഗ്യത്തിന് നല്ലതാണ്.
നട്ട്സും വിത്തുകളും മസ്തിഷ്കാരോഗ്യത്തെ സഹായിക്കും. ഇവയിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റിവ് ഡാമേജിൽ നിന്ന് രക്ഷിക്കും.
ഇലക്കറികളും മസ്തിഷ്കാരോഗ്യത്തെ സഹായിക്കുന്നതാണ്. വിറ്റാമിൻ കെ, ലുടേൻ തുടങ്ങിയ പോഷകങ്ങൾ ഇലക്കറികളിലുണ്ട്.
തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിച്ച് മസ്തിഷ്കാരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണമാണിത്. ഇതും ഡയറ്റിൽ ഉൾപ്പെടുന്നത് നല്ലതാണ്.