ചുമ്മാ വലിച്ചെറിയല്ലേ..! ചർമ്മ സംരക്ഷണത്തിൽ പഴത്തൊലി കേമൻ

10 October 2024

TV9 Malayalam

വിറ്റാമിൻ B6, B12 എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് പഴത്തൊലി. ഇവ നമ്മുടെ ചർമ്മ സംരക്ഷണത്തിനും മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്.

പഴത്തൊലി

Pic Credit: Getty Images

മുഖത്ത് പഴത്തൊലി കൊണ്ട് മസാജ് ചെയ്യാം. വരണ്ട ചർമ്മം, ചുളിവുകൾ, ടാൻ എന്നിവ മാറാൻ ഇത് സഹായിക്കും. 

വരണ്ട ചർമ്മം

മുഖത്തിന് നിറം വർദ്ധിക്കാനും ടാൻ മാറാനും പഴത്തൊലി കൊണ്ടുള്ള ഫേസ്മാസ്ക് സഹായകരമാണ്. പഴത്തൊലി  പാലുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ആവശ്യാനുസരണം തേനും തൈരും ചേർത്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ഫേസ്മാസ്ക്

ചർമ്മത്തിലെ പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ വരാൻ പഴത്തൊലി കൊണ്ട് മുഖം സ്ക്രബ്ബ്‌ ചെയ്യുന്നത് നല്ലതാണ്. മഞ്ഞൾപ്പൊടി, പഞ്ചസാര, തേൻ എന്നിവ ചേർത്താണ് സ്ക്രബ്ബ്‌ ചെയ്യേണ്ടത്. 

എക്സ്ഫോളിയേറ്റർ

താരനെ അകറ്റാനുള്ള മാന്ത്രിക വി​ദ്യയും പഴത്തൊലിയിലുണ്ട്. പഴത്തൊലിയും തേങ്ങാപ്പാലുമായിച്ചേർത്ത മിശ്രിതം ഉണ്ടാക്കുക. ഇതിലേക്ക് ആവശ്യാനുസരണം തൈര് ചേർത്ത ശേഷം തലയിൽ തേയ്ക്കുന്നത് താരനെ അകറ്റും. 

താരൻ

Next: പഴത്തൊലി കളയേണ്ട...ചായയാക്കാം