വെറുതെ വെച്ചാൽ പോരാ! ലക്കി ബാംബൂവിനെ വളർത്തേണ്ടത് ഇങ്ങനെ

22  SEPTEMBER 2024

NEETHU VIJAYAN

ലക്കി ബാംബൂ പേരിൽ സൂചിപ്പിക്കുന്നത് പോലെ മുളവർഗത്തിൽപ്പെട്ട ചെടിയല്ല. ഡ്രസീന സാൻഡെറിയാന എന്ന ഈ ചെടി ഇൻഡോർ പ്ലാന്റാണ്.

 ലക്കി ബാംബൂ

Pic Credit: Getty Images

വീടുകളിലും ഓഫീസിലും പ്രകാശം കുറഞ്ഞ സ്ഥലത്താണ് ഇത് വളർത്തുന്നത്. മങ്ങിയ പ്രകാശത്തിലാണ് ഇത് നന്നായി വളരുക. 

പ്രകാശം കുറഞ്ഞ

വീടിനകത്ത് വളർത്തുമ്പോൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത വെളിച്ചമുള്ള സ്ഥലത്തായിരിക്കണം ലക്കി ബാംബൂ വെക്കേണ്ടത്.  

സൂര്യപ്രകാശം 

ചില ആളുകൾ വെള്ളത്തിലാണ് ലക്കി ബാംബു വളർത്തുന്നത്. ഓരോ രണ്ടാഴ്ച കൂടുമ്പോളും നിർബന്ധമായും വെള്ളം മാറ്റേണ്ടത് നിർബന്ധമാണ്.

വെള്ളം മാറ്റണം

ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടണം. വേരുകൾ എത്രത്തോളം കൂടുന്നുവോ അത്രത്തോളം പച്ചപ്പുള്ള ഇലകൾ വന്നുതുടങ്ങും.

വേരുകൾ

രണ്ടോ മൂന്നോ തുള്ളി ദ്രാവകരൂപത്തിലുള്ള വളം ലക്കി ബാംബു വളരുന്ന വെള്ളത്തിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.

വളം 

മണ്ണിലാണ് വളർത്തുന്നതെങ്കിൽ വെള്ളം വാർന്നുപോകുന്ന ദ്വാരമുള്ള പാത്രങ്ങളിൽ വളർത്തണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

ദ്വാരമുള്ള പാത്രം

വേരുകൾ പാത്രത്തിന് പുറത്തേക്ക് വളരാൻ തുടങ്ങിയാൽ പ്രൂൺ ചെയ്തില്ലെങ്കിൽ വേരിന് ചാരനിറമോ കറുപ്പുനിറമോ ബാധിച്ച് ചീഞ്ഞുപോകും.

പ്രൂൺ

Next:സ്‌നേക്ക് പ്ലാന്റ് വീടിനകത്ത് സൂക്ഷിക്കുന്നത് ഉചിതമാണോ?