11 December 2024

SHIJI MK

കറിവേപ്പ് മരം തഴച്ച് വളരാന്‍ ഇവ മതി

Freepik Images

കറിവേപ്പില ഇല്ലാതെ മലയാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കില്ല. അതിന്റെ മണവും രുചിയും എല്ലാവരെയും ആകര്‍ഷിക്കുന്നുണ്ട്.

കറിവേപ്പില

അതുകൊണ്ട് തന്നെ നമ്മുടെ വീട്ടില്‍ തന്നെ കറിവേപ്പ് വളര്‍ത്താന്‍ പലരും ശ്രദ്ധിക്കാറുണ്ട്. കറിവേപ്പ് മരം നന്നായി വളരുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

കറിവേപ്പ്

വിനാഗിരി, കഞ്ഞിവെള്ളം, ചാരം എന്നിവ ഉപയോഗിച്ച് കറിവേപ്പ് മരത്തിനായി മിശ്രിതം തയാറാക്കാം.

ചേരുവകള്‍

ഒരു ലിറ്റര്‍ പുളിപ്പിച്ച കഞ്ഞിവെള്ളമാണ് വേണ്ടത്. അതിലോക്ക് രണ്ട് തുള്ളി വിനാഗിരിയും അല്‍പം ചാരവും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യാം.

മിക്‌സ് ചെയ്യാം

ശേഷം ഈ മിശ്രിതം കറിവേപ്പ് മരത്തിന്റെ ചുവട്ടിലും ഇലകളിലും തളിക്കാവുന്നതാണ്. ഇത് പുഴുക്കളെയും മറ്റ് കീടങ്ങളെയും അകറ്റാന്‍ സഹായിക്കും.

പുഴുക്കള്‍

എല്ലാ മാസവും ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യുന്നത് കറിവേപ്പ് മരം വളരുന്നതിന് നല്ലതാണ്.

മാസം തോറും

കറിവേപ്പിലയില്‍ ഉണ്ടാകുന്ന നിറ വ്യത്യാസത്തിനും കുത്തുകള്‍ അകറ്റുന്നതിനും ചാരം നല്ലതാണ്.

ചാരം

കഞ്ഞിവെള്ളം കറിവേപ്പില പെട്ടെന്ന് വളരാന്‍ സഹായിക്കുന്ന ഒന്നാണ്.

കഞ്ഞിവെള്ളം

വിനാഗിരിയും കറിവേപ്പ് മരം തഴച്ച് വളരുന്നതിന് സഹായിക്കുന്നു.

വിനാഗിരി

ചര്‍മ്മ സംരക്ഷണത്തിന് മധുരക്കിഴങ്ങ്‌

NEXT