17 JANUARY 2025
NEETHU VIJAYAN
വായിൽ ഉപ്പുവെള്ളം കൊള്ളുന്നത് പല്ലുവേദന കുറയ്ക്കും. ഉപ്പിൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് പല്ലുവേദന കുറയ്ക്കാൻ സഹായിക്കുന്നത്.
Image Credit: Freepik
ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള തേൻ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് വായിൽ കൊള്ളുന്നത് പല്ലു വേദനയെ ശമിപ്പിക്കുന്നു.
ടീ ബാഗ് തണുപ്പിച്ച് വേദനയുള്ളിടത്ത് വയ്ക്കുന്നതും പല്ലുവേദനയിൽ നിന്നും ആശ്വാസം ലഭിക്കാൻ ഏറെ നല്ലതാണ്.
പല്ലുവേദനയുള്ള ഭാഗത്ത് മഞ്ഞൾ വെള്ളം കൊള്ളുന്നത് വേദനയെ ശമിപ്പിക്കുന്നു. മഞ്ഞളിൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് കാരണം.
പല്ലുവേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കുന്നത് പല്ലു വേദന കുറയ്ക്കുന്നു. ഇതിനായി 15-20 മിനിറ്റ് വരെ വായിൽ ഐസ് വയ്ക്കുക.
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നതും പല്ലു വേദന മാറാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.
പല്ലുവേദനയെ അകറ്റാനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവയ്ക്കുന്നത് വേദനയെ ശമിപ്പിക്കുന്ന ഒന്നാണ്.
Next: തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 'മഖാന' ഉണ്ടല്ലോ