21 April 2025
TV9 MALAYALAM
Image Courtesy: FREEPIK
നമ്മുടെ നാട്ടിൽ മിക്കയിടങ്ങളിലും തഴച്ചു വളർന്ന് നിൽക്കുന്ന ഒന്നാണ് ആര്യവേപ്പ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇവ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്.
വേപ്പ് ഔഷധ ഗുണങ്ങളാൽ നിറഞ്ഞ വേപ്പിലയിൽ സാധാരണയായി ഒരു ആന്റിസെപ്റ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ആയി ഉപയോഗിക്കുന്നു.
വിറ്റാമിനുകളും ധാതുക്കളാലും സമ്പുഷ്ടമായ വേപ്പില നമ്മുടെ ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണങ്ങൾ നൽകുന്നതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വേപ്പ് ഫേസ് വാഷ് തിരഞ്ഞെടുക്കാം. ഇത് അധിക സെബം ഉൽപാദനം നീക്കം ചെയ്യുകയും മുഖക്കുരു ഉണ്ടാവുന്നത് തടയുകയും ചെയ്യും.
നിങ്ങളുടെ ചർമ്മത്തിലെ പാടുകൾ, കറുത്ത പാടുകൾ, നിറവ്യത്യാസം എന്നിവ ഇല്ലാതാക്കി തിളക്കമുള്ള മൃദുവായ ചർമ്മം നൽകാൻ വേപ്പ് സഹായിക്കുന്നു.
ആന്റിഫംഗൽ, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമായ വേപ്പ് താരൻ, തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങൾ എന്നിവ ചികിത്സിക്കുന്നതിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ്.
വേപ്പിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയലെ ചൊറിച്ചിൽ കുറയ്ക്കുകയും മറ്റ് ചർമ്മരോഗങ്ങളെ ചികിത്സിക്കുകയും ചെയ്യുന്നു.
വേപ്പിന് പ്രകൃതിദത്തമായ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മം നൽകുന്നു.