31 March 2025
TV9 Malayalam
Pic Credit: Freepik
മുഖത്ത് പ്രത്യേകിച്ചും നെറ്റിയില്‍ നിരവധി പേര്‍ക്ക് കുരു പ്രത്യക്ഷപ്പെടാറുണ്ട്. നെറ്റിയില്‍ കുരു വരാന്‍ പലതാണ് കാരണങ്ങള്‍.
നെറ്റിയിലെ അഴുക്ക്, എണ്ണമയം, മൃതകോശങ്ങള്‍ എന്നിവ മുഖക്കുരുവിന് ഇടയാക്കുന്ന ബാക്ടീരിയകള്‍ക്ക് കാരണമാകാം
ഹോർമോൺ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ ഏറ്റക്കുറച്ചിലുകൾ, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ പോരായ്മ, സ്‌ട്രെസ് തുടങ്ങിയവയും ഇത്തരം ബാക്ടീരിയകള്‍ക്ക് കാരണമാകാം
എന്നാല്‍ ഇത്തരം കുരുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിന് പരിഹാരമാര്‍ഗങ്ങളുണ്ട്. അത്തരം ചില മാര്‍ഗങ്ങള്‍ നമുക്ക് നോക്കാം
അധിക എണ്ണമയം, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നതിന് മികച്ച ഫേസ് ക്ലെന്‍സറുകള്‍/ഫേസ് വാഷ് തിരഞ്ഞെടുക്കുക
നന്നായി വെള്ളം കുടിക്കുന്നത് സ്‌കിന്‍ ഹെല്‍ത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് വെള്ളം കുടിക്കാന്‍ മറക്കേണ്ട
സ്‌കിന്‍കെയര്‍ പ്രൊഡക്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍, സ്‌ട്രെസ് നിയന്ത്രിക്കുന്നതില്‍, ഡയറ്റില്‍ തുടങ്ങിയവയില്‍ ശ്രദ്ധ വേണം
സ്വയം പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കരുത്. ആരോഗ്യവിദഗ്ധന്റെ (ഡെര്‍മാറ്റോളജിസ്റ്റ്) ഉപദേശം തേടേണ്ടത് പ്രധാനമാണ്