വായ്നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ, ഭക്ഷണത്തിന് ശേഷം വായ ശെരിയായി കഴുകാതിരിക്കുമ്പോൾ, അതുപോലെ തന്നെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ വരുന്ന വിവിധ രോഗങ്ങൾ കാരണമോ വായ്നാറ്റം ഉണ്ടാകാം. ഈ പ്രശ്‌നം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

വായ്നാറ്റം

Image Courtesy: Getty Images/PTI

വായ്നാറ്റം അകറ്റാൻ ദിവസവും രണ്ടു നേരമെങ്കിലും പല്ല് തേക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ബാക്ടീരിയകളെ അകറ്റാൻ മൗത്ത് വാഷുകളും ഉപയോഗിക്കാം.

പല്ല് തേക്കുക

Image Courtesy: Getty Images/PTI

ഭക്ഷണത്തിന് ശേഷം അൽപ്പം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.

പെരുംജീരകം

Image Courtesy: Getty Images/PTI

വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാൽ ധാരാളം വെള്ളം കുടിക്കുക.

വെള്ളം

Image Courtesy: Getty Images/PTI

പുകവലി വായ്നാറ്റത്തിനും കാരണമായേക്കാം. അതിനാൽ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

പുകവലി

Image Courtesy: Getty Images/PTI

ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ച ശേഷം, ഇതുപയോഗിച്ച് വായ കഴുകുന്നത് വായ്നാറ്റം അകറ്റാൻ നല്ലതാണ്.

ചെറുനാരങ്ങ

ഉള്ളി, വെളുത്തുള്ളി, എരിവുള്ള ഭക്ഷണങ്ങൾ തുടങ്ങിയ വായ്നാറ്റത്തിന് കാരണമാകും. അതിനാൽ ഇവ കഴിച്ച ശേഷം വായ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുക.

ഉള്ളി

NEXT: മുഖക്കുരു തടയാൻ ഒഴിവാക്കേണ്ടവ