ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രശ്നമാണ് ഉറുമ്പ് ശല്യം. അതിനാൽ, ഉറുമ്പുകളെ വീട്ടിൽ നിന്നും തുരത്താനുള്ള ചില പൊടിക്കൈകൾ നോക്കാം.

Image Courtesy: Getty Images/PTI

നാരങ്ങ നീര് വെള്ളത്തിൽ കലക്കി, അതൊരു സ്‌പ്രേയിങ് ബോട്ടിലിലോ മറ്റോ ആക്കിയശേഷം ഉറുമ്പുകൾ ഉള്ള സ്ഥലത്തും, വരാൻ സാധ്യതയുള്ള ഇടങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാം. നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ഉറുമ്പുകളെ തുരത്താൻ സഹായിക്കും.

നാരങ്ങ നീര്

കറുവപ്പട്ട പൊടിച്ച് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ വിതറുന്നത് ഉറുമ്പിനെ തുരത്താൻ സഹായിക്കുന്നു. കറുവപ്പട്ടയുടെ ശക്തമായ മണമാണ് ഉറുമ്പുകളെ ഓടിക്കുന്നത്.

കറുവപ്പട്ട

ഉറുമ്പിനെ തുരത്താൻ മറ്റൊരു മികച്ച മാർഗമാണ് കുരുമുളക് പൊടി. കുരുമുളക് പൊടിയുടെ മണവും രുചിയും ഉറുമ്പുകളിൽ അസ്വസ്ഥയുണ്ടാക്കുന്നു. 

കുരുമുളക്

പുതിനയുടെ മണം ഉറുമ്പുകളിൽ അസ്വസ്ഥയുണ്ടാകുന്നു. അതിനാൽ വീടുകളിൽ പുതിന വളർത്തുന്നതും, ഉറുമ്പ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പുതിനയില വയ്ക്കുന്നതും ഉറുമ്പിനെ തുരത്താൻ സഹായിക്കും.

പുതിന

നാരങ്ങ പോലെ തന്നെ വിനാഗിരിയും ഉറുമ്പുകളെ തുരത്താൻ ഗുണം ചെയ്യും. വിനാഗിരി വെള്ളത്തിൽ കലക്കി ഒരു സ്പ്രേ ബോട്ടിലിലാക്കി ഉറുമ്പ് വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഉറുമ്പിനെ ഓടിക്കാൻ സഹായിക്കും.

വിനാഗിരി

ഉറുമ്പുകളുടെ ശല്യം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യമാണ് ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലി. ഉറുമ്പ് ശല്യം ഉള്ള ഭാഗങ്ങളിൽ ഇത് വെച്ച് കൊടുക്കുന്നത് അവയെ തുരത്താൻ സഹായിക്കും.

ഓറഞ്ച് തൊലി

NEXT: വെറുതെ വെച്ചാൽ പോരാ! ലക്കി ബാംബുവിനെ വളർത്തേണ്ടത് ഇങ്ങനെ