18 NOVEMBER 2024
NEETHU VIJAYAN
മലയാളികളുടെ തീൻമേശയിൽ മീനിന് വലിയ സ്ഥാനമാണുള്ളത്. ഒരു കഷ്ണം മീൻ പൊരിച്ചത് ഉണ്ടെങ്കിൽ വയറുനിറച്ച് ചോറുണ്ണാൻ വേറൊന്നും വേണ്ട.
Image Credit: Freepik
മഗ്നീഷ്യം, കാൽസ്യം, ഇരുമ്പ്, അയഡിൻ, സിങ്ക്, പൊട്ടാസ്യം, മാംഗനീസ്, സെലീനിയം, സ്‌ട്രോൺഷ്യം എന്നീ ധാതുലവണങ്ങൾ മീനിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ മീൻ പൊരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കൊളസ്ട്രോൾ ഉള്ളവർ അധികം എണ്ണയിൽ മീൻ വറക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വറുത്ത മീൻ കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാവുന്നതാണ്. പക്ഷേ എണ്ണയില്ലാതെ പൊരിക്കണം. എന്നാൽ അതെങ്ങനെ എന്നറിയണ്ടേ.
മീൻ കഴുകി വരഞ്ഞ് വെക്കുക. വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ചെറുനാരങ്ങനീര്, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക
ശേഷം ഈ പേസ്റ്റ് നല്ലപോലെ മീനിൽ തേക്കുക. അരമണിക്കൂർ മൂടിവച്ച ശേഷം രണ്ട് വാഴയില വാട്ടിയെടുക്കാം.
വാഴയിലയിൽ ഒരെണ്ണം പാനിൽ വച്ച് അതിന് മുകളിലേക്ക് മീൻ വയ്ക്കുക. ശേഷം അതിന് മുകളിൽ രണ്ടാമത്തെ വാഴയില വച്ച് അതിന് മുകളിൽ അടപ്പ് ഉപയോഗിച്ച് മൂടി വച്ച് വേവിക്കാം.
മീനിൽ നിന്ന് വെള്ളമിറങ്ങി വേവുന്നത് കാണാം. ശേഷം 2 മിനിറ്റ് കൂടി വേവിച്ച് മറച്ചിടുക. രണ്ട് ഭാഗവും നല്ലപോലെ വേവിക്കുക.
ഇങ്ങനെ ചെയ്താൽ അൽപം പോലും എണ്ണയില്ലാതെ മീൻ വറുത്തെടുക്കാം. കൊളസ്ട്രോളിനെയും ഫാറ്റി ലിവറിനെയും ഭയക്കാതെ വറുത്ത മീൻ കഴിക്കാം.
Next ഇഞ്ചി കൊണ്ടൊരു കിടിലൻ വെെൻ