1 NOVEMBER 2024
ASWATHY BALACHANDRAN
ബദാം ആരോഗ്യത്തിന് അത്യുത്തമമാണ്. പക്ഷെ അതിലും വ്യാജനുണ്ട് എന്ന് എത്ര പേർക്ക് അറിയാം.
Pic Credit: Freepik
ഹാനികരമായ കെമിക്കലുകള്‍ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നതാണ് ഇവയില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന കാര്യം. പഴകിയ ബദാമാണ് ഇങ്ങനെ കൂടുതലും ചെയ്യുന്നത്.
ഇത് തിരിച്ചറിയാനായി രണ്ടു ബദാം കൈവെള്ളയില്‍ വച്ച് രണ്ടു കൈകൊണ്ടും തിരുമ്മുക. കയ്യില്‍ ചുവന്ന ചായം പറ്റുന്നുണ്ടെങ്കില്‍ ഇത് നിറം ചേര്‍ത്തതാണ് എന്നാണ് അര്‍ത്ഥം.
പഴക്കം കൂടുന്തോറും ഇവയില്‍ അടങ്ങിയ എണ്ണയുടെ അംശം കുറഞ്ഞു വരും. ഇത് തിരിച്ചറിയാന്‍ കുറച്ച് ബദാം എടുത്ത് ഒരു കടലാസിലോ ടിഷ്യു പേപ്പറിലോ ഉരസുക. പുതിയതിൽ എണ്ണമയം കാണാം.
8-10 ബദാം എടുത്ത് ഒരു സ്റ്റീല്‍ പാത്രത്തിനുള്ളിലിട്ട് കുലുക്കി നോക്കുക. കല്ല് ഇട്ടു കുലുക്കുന്നത് പോലെ കൂടുതല്‍ വ്യക്തമായ ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ അവ പുതിയ ബദാം ആണെന്ന് മനസിലാക്കാം.
നല്ലതും പഴയതുമായ ബദാം കലര്‍ത്തി വില്‍ക്കുന്നതും പതിവാണ്. ബദാമിന്റെ നിറം, ആകൃതി, വലിപ്പം എന്നിവയില്‍ വലിയ വ്യത്യാസം തോന്നിയാൽ ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
Next: തിളപ്പിക്കാതെ പാൽ കുടിക്കാറുണ്ടോ? സൂക്ഷിക്കുക...