വയറു നിറച്ച് ഭക്ഷണം കഴിക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കുക 

9 SEPTEMBER 2024

ASWATHY BALACHANDRAN

ഭക്ഷണം കഴിച്ചതുകൊണ്ടായില്ല. നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല.

ഭക്ഷണം 

Pic Credit: FREEPIK

വയര്‍ നിറച്ച്‌ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേര്‍ന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാല്‍ ഭാഗത്ത് വെള്ളം, കാല്‍ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. 

കാല്‍ ഭാഗത്ത് വെള്ളം

കാണുന്നത് മുഴുവന്‍ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷം അല്ലാതെ ഗുണം ഒന്നും ഉണ്ടാകില്ല.

ദോഷം 

വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക. നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക.

ദഹിച്ചതിനുശേഷം

മടി പിടിച്ചിരിക്കാതിരിക്കുക. വയര്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക

ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുര്‍വേദിക് ഡയറ്റ് രീതികള്‍ പറയുന്നത്.

ആദ്യം മധുരം

Next: തിളപ്പിച്ച നാരങ്ങാവെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ടോ?