എളുപ്പത്തില്‍ വാനില ഐസ്‌ക്രീം ഉണ്ടാക്കിയാലോ?
എല്ലാവര്‍ക്കും ഐസ്‌ക്രീം ഇഷ്ടമാണ്. ഇന്ന് പല ഫ്‌ളേവറുകളിലാണ് ഐസ്‌ക്രീം ലഭ്യമായിട്ടുള്ളത്. വീട്ടില്‍ വെച്ച് തന്നെ വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

എല്ലാവര്‍ക്കും ഐസ്‌ക്രീം ഇഷ്ടമാണ്. ഇന്ന് പല ഫ്‌ളേവറുകളിലാണ് ഐസ്‌ക്രീം ലഭ്യമായിട്ടുള്ളത്. വീട്ടില്‍ വെച്ച് തന്നെ വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ഐസ്‌ക്രീം

പാല്‍ അരലിറ്റര്‍ നിര്‍ബന്ധമായും വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നതിനായി ആവശ്യമാണ്. അതിനാല്‍ തന്നെ നല്ല പാല്‍ നോക്കി തിരഞ്ഞെടുക്കാം.

പാല്‍ അരലിറ്റര്‍ നിര്‍ബന്ധമായും വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നതിനായി ആവശ്യമാണ്. അതിനാല്‍ തന്നെ നല്ല പാല്‍ നോക്കി തിരഞ്ഞെടുക്കാം.

ആവശ്യമായ സാധനങ്ങള്‍

പാലിനെ കൂടാതെ വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നതിനായി ആവശ്യമായ മറ്റൊരു സാധനമാണ് കോണ്‍ഫ്‌ളവര്‍. രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം.

പാലിനെ കൂടാതെ വാനില ഐസ്‌ക്രീം ഉണ്ടാക്കുന്നതിനായി ആവശ്യമായ മറ്റൊരു സാധനമാണ് കോണ്‍ഫ്‌ളവര്‍. രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം.

കോണ്‍ഫ്‌ളവര്‍

പാല്‍പ്പൊടി ചായ ഉണ്ടാക്കാന്‍ മാത്രമല്ല ഐസ്‌ക്രീം ഉണ്ടാക്കാനും ഉപയോഗിക്കാവുന്നതാണ്. വാനില ഐസ്‌ക്രീം ഉണ്ടാക്കാനായി 6 ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ക്കാം.

പാല്‍പ്പൊടി

പഞ്ചസാര കഴിക്കുന്നത് അത്ര നല്ലതല്ലെങ്കിലും ഐസ്‌ക്രീം ഉണ്ടാക്കാന്‍ പഞ്ചസാര ഇല്ലാതെ എങ്ങനെയാണ്. അതിനാല്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

പഞ്ചസാര

ഉണ്ടാക്കാന്‍ പോകുന്നത് വാനില ഐസ്‌ക്രീം ആണല്ലേ, അപ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വാനില എസന്‍സ് ചേര്‍ത്തിരിക്കണം. 1 തുള്ളി മതി അത്.

എസന്‍സ്

പാല്‍, പഞ്ചസാര, കോണ്‍ഫ്‌ളവര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം അടുപ്പില്‍ വെച്ച് ചെറു തീയില്‍ കുറുക്കി എടുക്കണം.

തയാറാക്കാം

ഈ മിശ്രിതം കുറുകിയതിന് ശേഷം അടുപ്പില്‍ നിന്നും വാങ്ങി തണുത്തതിന് ശേഷം പാല്‍പ്പൊടി, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ചെടുക്കാം.

ശേഷം

ശേഷം ഒരു പാത്രത്തിലാക്കി ഫ്രീസറില്‍ വെക്കാം. 8 മണിക്കൂറിന് ശേഷം പുറത്തെടുക്കാവുന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ട വാനില ഐസ്‌ക്രീം തയാര്‍.

തണുപ്പിക്കാം