15 October  2024

SHIJI MK

എപ്പോഴും കിടക്കണമെന്ന് തോന്നുന്നോ?

Unsplash Images

നമ്മളിൽ പലർക്കും ഒരു കാരണവും ഇല്ലാതെ ക്ഷീണം അനുഭവപ്പെടാറുണ്ട്. 

ക്ഷീണം

കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ക്ഷീണം മാറ്റിയെടുക്കാവുന്നതാണ്.

മാറ്റണം

ഇങ്ങനെ കാരണമില്ലാതെ ഉണ്ടാകുന്ന ക്ഷീണം അകറ്റുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

കഴിക്കാം

വിറ്റാമിനുകൾ, ആൻ്റി ഓക്സിഡൻ്റുകൾ, ധാതുക്കൾ എന്നിവ കൊണ്ട് സമ്പന്നമായ ഓട്സ് കഴിക്കുന്നത് വഴി നിങ്ങൾക്ക് ഊർജ്ജം ലഭിക്കും.

ഓട്സ്

ഓട്സിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയയുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും.

നാരുകൾ

ശരീരത്തിൽ രക്തത്തിൻ്റെ അളവ് വർധിപ്പിക്കാൻ സഹയിക്കുന്നതിനോടൊപ്പം വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴം നൽകും.

ഈന്തപ്പഴം

ശരീരത്തിന് നല്ല ഊർജ്ജം നൽകാനും ക്ഷീണം അകറ്റാനും ഈന്തപ്പഴം വളരെ മികച്ചതാണ്.

ഊർജ്ജം

ഫൈബർ, ആൻ്റി ഓക്സിഡൻ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ ബദാം ഊർജ്ജം നൽകുന്നു.

ബദാം

പ്രോട്ടീൻ നൽകുന്നതോടൊപ്പം ശരീരത്തിന് ഊർജ്ജം നൽകാനും മുട്ട വളരെ നല്ലതാണ്. കൂടാതെ ശരീര കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കും.

മുട്ട

മുട്ട ചേര്‍ത്ത കാപ്പി;  പുച്ഛിക്കേണ്ട പുതിയ  ട്രെന്‍ഡാണ്‌

NEXT