8 SEPTEMBER 2024
ABDUL BASITH
നമ്മളിൽ പലരും യാത്രകൾക്കായി കാർ ഉപയോഗിക്കുന്നവരാണ്. നമ്മുടെ ജീവിതശൈലിയിൽ കാർ ഒഴിവാക്കാനാവാത്ത ഒരു ഘടകമായിക്കഴിഞ്ഞു.
Image Courtesy - Unsplash
മഴക്കാലത്ത് കാറിൻ്റെ വൃത്തി സൂക്ഷിക്കുകയെന്നത് അല്പം ബുദ്ധിമുട്ടാണ്. ഇതാ മഴക്കാലത്തെ കാർ സംരക്ഷണത്തിനുള്ള ചില മാർഗങ്ങൾ
മഴയ്ക്ക് മുൻപ് തന്നെ ആവശ്യമായ സർവീസ് ചെയ്യുക. കാറിലെ ലൈറ്റുകൾ, ടയർ, ബ്രേക്ക് വൈപ്പർ തുടങ്ങി എല്ലാം പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റിയിടുക.
ക്യാബിൻ എയർ ഫിൽട്ടർ കാലക്രമേണ മോശമാവാനിടയുണ്ട്. പുറത്തെ പൊടിയും മറ്റും കാറിനകത്തേക്ക് തടയുന്നതാണ് ഇത്. പരിശോധിച്ച് ഇത് ഇടയ്ക്കിടെ മാറ്റുക.
കാറിനുള്ളിലെ ദുർഗന്ധം നീക്കാൻ കരി ഉപയോഗിക്കാം. ഒരു പാത്രത്തിൽ കരിയെടുത്ത് ഒരു രാത്രി കാറിൽ സൂക്ഷിച്ചാൽ ദുർഗന്ധമെല്ലാം കരി വലിച്ചെടുക്കും.
കാറിൻ്റെ വിവിധ ഭാഗങ്ങളിൽ തുരുമ്പ് പിടിക്കാതിരിക്കാൻ റസ്റ്റ് പ്രൂഫ് ചെയ്യാവുന്നതാണ്. ഇതിനായി സ്പ്രേയും മറ്റും ലഭിക്കും. ഇവ ഉപയോഗിക്കുക.
കാറിൻ്റെ എസിയിൽ ഫംഗസ് വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ എസികൾ അണുവിമുക്തമാക്കുന്നത് നല്ലതാണ്.
Next: സ്വർണത്തിൻ്റെ നിറം മാറുമോ?