21 JULY 2024
ASWATHY BALACHANDRAN
ഊർജം രണ്ട് തരത്തിലാണ് നിർവചിക്കപ്പെടുന്നത്. പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. നമുക്ക് ചുറ്റിലും നമ്മുടെയുള്ളിലും വരെ ഊർജമുണ്ട്.
വീട്ടിലോ ഓഫീസിലോ നെഗറ്റീവ് എനര്‍ജിയുണ്ടെങ്കില്‍ അത് പലരീതിയില്‍ ബാധിക്കും. വീട്ടിൽ പലതരത്തിലുള്ള കുടുംബപ്രശ്നങ്ങൾക്കും കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയ്ക്കും നെഗറ്റീവ് എനർജി കാരണമാകും.
ആരോഗ്യപ്രശ്നങ്ങൾക്കും സാമ്പത്തിക പ്രശ്നങ്ങൾക്കും നെഗറ്റീവ് എനർജി ഒരു കാരണമാകാം. ഇത്തരത്തിൽ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതിന് പല മാർഗങ്ങളുണ്ട്. അതിൽ ഒന്നാണ് മഞ്ഞളിന്റെ ഉപയോഗം.
ഹൈന്ദവ വിശ്വാസ പ്രകാരം പൂജകള്‍ക്ക് ഏറെ പ്രധാന്യമുളള ഒന്നാണ് മഞ്ഞള്‍. മഞ്ഞൾ പൂജകൾക്ക് മാത്രമല്ലാതെയും നെഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ ഉപയോഗിക്കാം. മഞ്ഞൾ തേച്ച് കുളിക്കുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകും.
വിവിധ ആരോഗ്യപ്രശ്നങ്ങളും ചർമ്മ പ്രശ്നങ്ങളും അകറ്റാൻ ഇത് സഹായിക്കും. കുളി കഴിഞ്ഞതിന് ശേഷം നെറ്റിയിൽ മഞ്ഞൾ കൊണ്ട് കുറി വരയ്ക്കുന്നത് ഉന്മേഷം നൽകും.
ഇത്തരത്തിൽ ചെയ്യുന്നത് കുടുംബത്തിന് ഐശ്വം ഉണ്ടാകാനും സഹായിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ മുത്തുകള്‍ ധരിക്കുന്നതും നെഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ സഹായിക്കും.
Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..