മഴക്കാലത്ത് കൊതുക് കടി ഒഴിവാക്കാം; ഇതാ അഞ്ച് മാർഗങ്ങൾ 

05 August 2024

Abdul basith

സംസ്ഥാനത്ത് മഴക്കാലം കുറഞ്ഞുവരികയാണെങ്കിലും വരും ദിവസങ്ങളിൽ മഴസാധ്യതയുണ്ടെന്നാണ് പ്രവചനം. ചില ജില്ലകളിൽ മഴ മുന്നറിയിപ്പുമുണ്ട്.

മഴക്കാലം

മഴക്കാലത്തെ കൊതുക് കടി വലിയ ബുദ്ധിമുട്ടാണ്. കൊതുകിനെ തുരത്താൻ നമ്മൾ പല വഴികളും പ്രയോഗിക്കാറുണ്ട്. ഇതാ കൊതുക് കടി ഒഴിവാക്കാനുള്ള അഞ്ച് മാർഗങ്ങൾ.

കൊതുക് കടി

കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ പ്രജനന ഇടമാണ്. ചെടിച്ചട്ടികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടും. ഈ വെള്ളം ഒഴിച്ചുകളയണം.

കെട്ടിക്കിടക്കുന്ന വെള്ളം

കൊതുക് തിരി അടക്കം കൊതുകിനെ തുരത്താനുള്ള മാർഗങ്ങളും സ്വീകരിക്കണം. പലതരം അസുഖങ്ങൾ കൊതുക് പരത്താനിടയുള്ളതിനാൽ ഇത് ശ്രദ്ധിക്കണം.

കൊതുക് തിരി

വാതിലുകളും ജനാലകളും അടച്ചിട്ടാൽ കൊതുക് വീടിനുള്ളിലേക്ക് കടക്കുന്നത് ഒരു പരിധിവരെ തടയാനാവും. ജനാലയിൽ വലയിടുന്നതും നല്ലതാണ്.

വാതിലുകളും ജനാലകളും

ടീ ട്രീ, ലാവൻഡർ ഓയിലുകൾ കൊതുകിനെ തുരത്താൻ ഏറെ ഫലപ്രദമാണ്. ഈ ഓയിലുകളുടെ കടുത്ത ഗന്ധം കൊതുകിനെ അകറ്റിനിർത്തും.

എണ്ണകൾ

മുൻ താരങ്ങൾ

പരിസരം വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ ചപ്പുചവറുകൾ മാറ്റി വൃത്തിയാക്കുക.

വൃത്തി