17 MAY 2024
മഴക്കാല രോഗങ്ങൾ തടയാം; വീട്ടിൽ തന്നെ പ്രതിരോധം
മഴക്കാലം എത്തിയതോടെ രോഗങ്ങളും പതിയെ എത്തിത്തുടങ്ങും. ഇത് തടയാൻ വീട്ടിൽ തന്നെ പ്രതിവിധികൾ ഉണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. ചുക്കും മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം അത്യുത്തമം
അരി, ഗോതമ്പ്, ബാർളി, മുതിര, ചെറുപയർ, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തിൽ ഉൾപെടുത്തുക
ചുക്ക്, കുരുമുളക് ചേർത്ത് പാകം ചെയ്യുന്നതും നല്ലതാണ്.
എള്ളെണ്ണയോ വെളിചെണ്ണയോ ദേഹത്ത് പുരട്ടി ലഘുവായി വ്യായാമം ചെയ്യുക.