നെഞ്ചെരിച്ചിൽ മാറ്റാൻ അടുക്കളയിലുണ്ട് മരുന്നുകൾ...

1 SEPTEMBER 2024

ASWATHY BALACHANDRAN

നെഞ്ചെരിച്ചിൽ കാരണം പല ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നവരാണ് നാം. എന്നാൽ ഇതിനു പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്

നെഞ്ചെരിച്ചിൽ

Pic Credit: Pinterest

ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയ മോര്, ഉദരത്തിലെ ആസിഡിനെ നിർവീര്യമാക്കുകയും നെഞ്ചെരിച്ചിൽ അകറ്റുകയും ചെയ്യും.

മോര്

Pic Credit: Pinterest

പെരുംജീരകത്തിലെ അനെഥോൾ  ഉദരത്തിലെ പാളിയെ മൃദുവാക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും.

പെരുംജീരകം

Pic Credit: Pinterest

ഇഞ്ചിക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ആസിഡിന്റെ ഉൽപാദനം കുറച്ച് ഉദരത്തിന് ആശ്വാസമേകുന്നു.

ഇഞ്ചി

Pic Credit: Pinterest

ജീരകം ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം വായുകോപവും തടയുന്നു. ഉമിനീരിന്റെ ഉൽപാദനം വർധിപ്പിക്കും.

ജീരകം

Pic Credit: Pinterest

വയറിന് തണുപ്പു നൽകുന്നതോടൊപ്പം നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളെ അകറ്റാനും ശർക്കര സഹായിക്കുന്നു.

ശർക്കര

Pic Credit: Pinterest

Next: Next: രാധികാ മർച്ചന്റിന്റെ സിംപിൾ ചർമ്മ സംരക്ഷണം ഇങ്ങനെ...