വേനൽ ചൂടിലെ പൊടിയിൽ യാത്ര ചെയ്യുമ്പോൾ കാലുകൾ വരണ്ടതാകും. ഈ സമയത്ത് കാലുകൾ വിണ്ടുകീറാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിണ്ടുകീറിയ കാൽപാതങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം ചർമ്മത്തിൽ ഈർപ്പം ഇല്ലാത്തതാണ്. ജലാംശം നിലനിർത്തുന്നത് ചർമ്മം വരണ്ടുപോകുന്നത് തടയും.
ചെറുചൂടുള്ള വെള്ളത്തിൽ തേൻ കലർത്തി നിങ്ങളുടെ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പൊട്ടിയ ഭാഗം മൃദുവായി സ്ക്രബ് ചെയ്യുക.
തേൻ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. ഇതിൽ ബാക്ടീരിയ നശിപ്പിക്കുന്ന, ആന്റിസെപ്റ്റിക് ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു.
എണ്ണയും മഞ്ഞളും മസാജ് ചെയ്യുന്നത് വിണ്ടുകീറിയ ഭാഗത്തെ ഈർപ്പമുള്ളതാക്കി വിള്ളലുകൾ മൂലമുണ്ടാകുന്ന വീക്കമോ വേദനയോ കുറയ്ക്കുന്നു.
പാദങ്ങൾ സംരക്ഷിക്കാൻ സോക്സ് നല്ലതാണ്. വായുസഞ്ചാരം ഉറപ്പാക്കാനും പാദങ്ങൾ വൃത്തിയായി സൂക്ഷിക്കാനും കോട്ടൺ സോക്സുകൾ ധരിക്കുക.
കാലിന് അനുയോജ്യമായ പാദരക്ഷകൾ തിരഞ്ഞെടുക്കുക. ഇറുകിയ പാദരക്ഷകൾ കാലിൽ വിയർപ്പിനും ഫംഗസ് അണുബാധയ്ക്കും കാരണമാകും.
കാലുകളിൽ ക്രീമുകൾ പുരട്ടുന്നത് വിണ്ടുകീറിയ ഭാഗം സുഖപ്പെടുത്താൻ സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ പാദങ്ങൾ കഴുകി ഉണക്കിയ ശേഷം തേയ്ക്കുക.