23 AUGUST 2024
ASWATHY BALACHANDRAN
കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ. ഓണക്കാലത്താണ് ഇതിന്റെ പ്രാധാന്യമേറുന്നത്.
Pic Credit: Pinterest
ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്.
Pic Credit: Pinterest
ശ്രീപാർവ്വതിയുടെ പാദങ്ങൾക്ക് സമമാണ് തുമ്പപ്പൂവിന്റെ രൂപമെന്നാണ് വിശ്വാസം.
Pic Credit: Pinterest
അത്തപ്പൂക്കളത്തിൽ അലങ്കാരമായ തുമ്പ തൃക്കാക്കരയപ്പനു ഏറ്റവും പ്രിയങ്കരമാണ്. വിനയത്തിന്റെ പ്രതീകമായാണ് തുമ്പ കരുതുന്നത്
Pic Credit: Pinterest
ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. തുമ്പപ്പൂ താരമാകുന്നതിനാൽ പൂവട എന്നാണിതിനു പേര്.
Pic Credit: Pinterest
തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം. തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ.
Pic Credit: Pinterest
Next: ഓണപ്പൂക്കളത്തിലെ അപ്രത്യക്ഷരായ താരങ്ങൾ