15 July 2024
SHIJI MK
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എലിപ്പനി പടര്‍ന്നുപിടിക്കുകയാണ്. എങ്ങനെയാണ് എലിപ്പനി പകരുന്നതെന്നും എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും നോക്കാം.
ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയായണ് ഈ രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളില്‍ വളരുന്ന ബാക്ടീയ ഇവയുടെ മൂത്രത്തിലൂടെ വിസര്‍ജിച്ചാണ് നമ്മളിലേക്ക് രോഗം എത്തുന്നത്. Photo by Brett Jordan on Unsplash
രോഗാണുക്കളുള്ള വെള്ളത്തില്‍ ചവിട്ടുമ്പോഴും കളിക്കുമ്പോഴുമാണ് രോഗം വരുന്നത്. ശരീരത്തില്‍ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കില്‍ രോഗസാധ്യത കൂടുതലാണ്. Photo by Daniil Komov on Unsplash
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. Photo by Svetozar Cenisev on Unsplash
ശക്തമായ പനി, പേശിവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളില്‍ വിരല്‍കൊണ്ട് അമര്‍ത്തുമ്പോള്‍ വേദന. Photo by Alexas_Fotos on Unsplash
കണ്ണിന് ചുവപ്പ് നിറം, പനി, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം, അമിതമായ ക്ഷീണം എന്നിവയുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ഡോക്ടറെ കാണിക്കുക. Photo by Frenjamin Benklin on Unsplash