ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. എങ്കിലും, പലരും രാവിലത്തെ തിരക്കുകൾ മൂലം പ്രാതൽ ഒഴിവാക്കാറുണ്ട്. എന്നാൽ, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. പ്രാതൽ ഒഴിവാക്കിയാലുള്ള ആരോഗ്യ പ്രശ്നങ്ങൾ നോക്കാം.
Image Courtesy: Getty Images/PTI
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതവണ്ണത്തിന് കാരണമായേക്കാം. രാവിലെ ഭക്ഷണം ഒഴിവാക്കി പകരം മറ്റൊരു നേരം കഴിക്കുമ്പോൾ അത് കൂടുതൽ കലോറിയും കാർബും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനോ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിനോ ഉള്ള സാധ്യത കൂട്ടുന്നു.
പ്രഭാത ഭക്ഷണം എന്നും കഴിക്കുന്നവരെ അപേക്ഷിച്ച് ഒരിക്കലും പ്രാതൽ കഴിയാത്തവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാൻ 87 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രാതൽ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും, രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് മൈഗ്രെയിനിനുള്ള സാധ്യത കൂട്ടുന്നു.
പ്രാതൽ ഒഴിവാക്കുന്നത് ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർധിപ്പിക്കുന്നു. ശരീരത്തിന് പോഷകാഹാരം ആവശ്യമായി വരുമ്പോൾ ദഹനത്തിനായി അത് ആമാശയത്തിലേക്ക് ആസിഡ് സ്വയം പുറത്തുവിടും. ഇത് അസിഡിറ്റി കൂട്ടുന്നു.
പ്രാതൽ ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. ഇത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും അമിതമായ ഉത്കണ്ഠ, സമ്മർദ്ദം എന്നിവയിലേക്ക് നയിക്കുകയും ചെയുന്നു.
പതിവായി പ്രാതൽ ഒഴിവാക്കുന്നവരിൽ രോഗപ്രതിരോധ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരികയും രോഗങ്ങൾ പെട്ടെന്ന് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.