റോസ് വാട്ടർ സൂപ്പറാ.. അറിഞ്ഞിരിക്കാം ഗുണങ്ങൾ

17 October 2024

TV9 Malayalam

ചർമ്മത്തിൻ്റെ PH ലെവലുകൾ സന്തുലിതമാക്കി നിലനിർത്തുന്ന റോസ്‌വാട്ടർ ചർമ്മത്തിന് പുതുമയും ഭംഗിയും നൽകുന്നു. ക്ലിയോപാട്ര തന്റെ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന റോസ്‌വാട്ടറിനു പലവിധ ഗുണങ്ങളാണുള്ളത്.

റോസ്‌വാട്ടർ

Pic Credit: Getty Images

റോസ്‌വാട്ടറിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ്, മുഖക്കുരു, എക്സിമ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. നിരന്തരം റോസ്‌വാട്ടർ ഉപയോഗിക്കുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നു. 

ചർമ്മത്തിലെ സെൻസിറ്റിവിറ്റി ഇല്ലാതാക്കുന്നു

വരണ്ട ചർമ്മത്തിന് ജലാംശം നൽകി പുതുജീവൻ നൽകുന്നു. മാത്രമല്ല, ചർമ്മത്തിലെ ചെറിയ മുറിവുകൾ, നിറവ്യത്യാസം എന്നിവ മാറ്റാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിനുണ്ട്.

 ജലാംശം നിലനിർത്തുന്നു

റോസ് വാട്ടർ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. പ്രായമാകുന്നതിനെ തുടർന്ന് ചർമ്മത്തിലുണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും.

പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയുന്നു

രാത്രി വൈകി കിടക്കുന്നതും അമിതമായി മൊബൈൽ സ്‌ക്രീൻ ഉപയോഗിക്കുന്നവർക്കും മാനസിക സമ്മർദ്ദം ഉള്ളവർക്കും കണ്ണുകൾക്ക് താഴെ നീർക്കെട്ട് കാണാം.ഇങ്ങനെയുള്ളവർ റോസ്‌വാട്ടർ നനച്ച പാഡുകൾ കണ്ണിനു മുകളിൽ വയ്ക്കുന്നത് ആശ്വാസം നൽകും.

കണ്ണിന് താഴെയുള്ള നീർവീക്കം കുറയ്ക്കുന്നു

Next: മുഖക്കുരു മാറ്റാൻ വെളുത്തുള്ളിയോ?