29 JULY 2024
ASWATHY BALACHANDRAN
മാലാഖമാരുടെ ഫലം എന്നാണ് പപ്പായ അറിയപ്പെടുന്നത്. പൂര്‍ണമായും ആരോഗ്യസംരക്ഷണം തന്നെയാണ് പപ്പായയുടെ ഗുണങ്ങള്‍. പഴുത്ത് കഴിയുമ്പോള്‍ ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ.
എന്നാല്‍ ഗര്‍ഭിണികളുടെ ആരോഗ്യ കാര്യത്തില്‍ പപ്പായ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ വളരെ കൂടുതലാണ്. ജനിതക വൈകല്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും പപ്പായയുടെ ഉപയോഗം മൂലമായിരിക്കും.
അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പപ്പായ കാരണമാകാറുണ്ട്. ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിനെല്ലാം ശാസ്ത്രീയമായ വിശദീകരണം ഉണ്ട്.
പപ്പായ മാത്രമല്ല കറുത്ത മുന്തിരി, പൈനാപ്പിള്‍, തുടങ്ങിയ പഴങ്ങളും ഗര്‍ഭകാലത്ത് പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ പപ്പായ കഴിവതും ഒഴിവാക്കുക.
പഴുത്തത് മാത്രമല്ല നിയന്ത്രം പച്ചയില്‍ നിന്ന് തന്നെ തുടങ്ങാവുന്നതാണ്. പച്ചപപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍ ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് കാരണമാകുന്നു. ഇത് പലപ്പോഴും അബോര്‍ഷന്‍ എന്ന പ്രശ്‌നത്തിലേക്ക് നയിച്ചേക്കാം.
ദഹനക്കുറവിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഗര്‍ഭകാലത്തുണ്ടാവുന്ന ദഹനക്കുറവ് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്.
Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...