സാമ്പത്തികമായി എന്തേലും ബുദ്ധിമുട്ട് നേരിട്ടാൽ ആദ്യം മനസിലേക്ക് വരിക കടം വാങ്ങിയാലോ എന്നാണ്.
എന്നാൽ ഒരു വ്യക്തിയുടെ പക്കൽ നിന്നും കൈ വായ്പയായി എത്ര രൂപ വാങ്ങാൻ സാധിക്കുമെന്ന് അറിയുമോ?
ആദായനികുതി വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിക്ക് മറ്റൊരാളുടെ കൈയ്യിൽ നിന്നും പരമാവധി 20,000 രൂപയെ കൈവായ്പയായി വാങ്ങാൻ സാധിക്കൂ.
20,000 രൂപയിൽ മുകളിൽ വായ്പ നൽകുന്നവർ ബാങ്ക് വഴി മാത്രമെ പണമിടപാട് നടത്താവുയെന്നാണ് ആദായനികുതി വകുപ്പ് നിർദേശിക്കുന്നത്.
ഇപ്പോൾ ഒരു വ്യക്തിക്ക് നമ്മൾ ഒരു ലക്ഷം രൂപ കൈ വായ്പയായി നൽകുകയാണെങ്കിൽ, 80,000 രൂപയുടെ വരുമാന ശ്രോതസ്സ് എവിടെ നിന്നാണ് വ്യക്തമാക്കേണ്ടിയിരിക്കുന്നു.
വായ്പ വാങ്ങിയ വ്യക്തി അത് തിരികെ നൽകുമ്പോഴാണ് ശ്രോതസ്സ് വ്യക്തമാക്കേണ്ടത്. അല്ലാത്തപക്ഷം നികുതി വകുപ്പ് ടാക്സ് ഈടാക്കുകയും ചെയ്യും.
വലിയ തുക കൈ വായ്പയായി നൽകി തിരികെ ലഭിക്കാതെ വന്നാൽ, അത് പോലീസിൽ പരാതി പെട്ടാലും നിയമപരമായി ആ പണം തിരികെ ലഭ്യമാക്കാൻ സാധിക്കില്ല
അതുകൊണ്ട് 20,000 രൂപയ്ക്ക് മുകളിൽ ആർക്കെങ്കിലും വായ്പ നൽകുന്നുണ്ടെങ്കിൽ കൃത്യമായ രേഖ കൈവശം സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബാങ്ക് മുഖേന വായ്പ കൈമാറുക