06 October 2024
SHIJI MK
Unsplash IMgaes
പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അയേൺ എന്നീ പോഷകങ്ങളുടെ കലവറയാണ് ഉണക്കമുന്തിരി. ഇത് പതിവായി കഴിക്കുന്നത് ഏറെ നല്ലതാണ്.
പോഷകങ്ങൾ കൂടാതെ പഞ്ചസാരയും കലോറിയും മുന്തിരിയിൽ കൂടുതലായുണ്ട്. അതുകൊണ്ട് ഉണക്കമുന്തിരി കഴിക്കുമ്പോൾ അളവ് ശ്രദ്ധിക്കണം.
ഒരു ദിവസം 30 മുതൽ 60 ഗ്രാം വരെ മുന്തിരിയാണ് കഴിക്കേണ്ടത്. അതായത് ഒരുപിടി. ഇതിൽ കൂടുതൽ കഴിക്കുന്നത് ഷുഗറും കലോറിയും കൂടാൻ കാരണമാകും.
ഊർജ്ജം ലഭിക്കാനും രക്തത്തിൽ ഇരുമ്പിൻ്റെ കുറവ് നികത്താനും ഉണക്കമുന്തിരി സഹായിക്കും.
ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള കാത്സ്യം എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് സഹായിക്കും.
കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റാൻ സഹായിക്കും.
ഉണക്കമുന്തിരിയിൽ ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിനുകളും പൊട്ടാസ്യവും അടങ്ങിയതിനാൽ ഇവ രക്ത സമ്മർദ്ദം കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
കൂടാതെ ചർമ്മത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഉണക്കമുന്തിരി സഹായിക്കും.
ചിയയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ചിയ സീഡ് കഴിക്കുന്നതിനോടൊപ്പം ആഹാരവും ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിൻ്റെ ഭാരം കൂടും.
ചിയ സീഡ് കഴിക്കുമ്പോള്‍ ഈ അബന്ധം ചെയ്യരുത്