ആരോഗ്യത്തിന് അതിപ്രധാനമാണ് ഉറക്കം. കൃത്യമായ ഉറക്കം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ അത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും
ചിലര്‍ ആവശ്യത്തിന് ഉറങ്ങാറില്ല. ഉറക്കമില്ലായ്മയുടെ പിന്നിലുള്ള അപകടം ഇവര്‍ തിരിച്ചറിയുന്നില്ല. എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന് നോക്കാം
നിങ്ങൾക്ക് ആവശ്യമായ ഉറക്കത്തിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രത്യേകിച്ചും നിങ്ങളുടെ പ്രായം.
4 മാസം മുതൽ 12 മാസം വരെ പ്രായമുള്ള ശിശുക്കൾ 24 മണിക്കൂറിൽ 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്
ഒരു വയസ് മുതല്‍ രണ്ട് വയസ് വരെയുള്ള കുട്ടികള്‍ 24 മണിക്കൂറിൽ 11 മുതൽ 14 മണിക്കൂർ വരെയാണ് ഉറങ്ങേണ്ടതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു
മൂന്ന് വയസ് മുതല്‍ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികള്‍ 24 മണിക്കൂറിൽ 10 മുതൽ 13 മണിക്കൂർ വരെ ഉറങ്ങണം
ആറു മുതല്‍ 12 വയസ് വരെയുള്ളവര്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെയും, 13 മുതല്‍ 18 വയസ് വരെയുള്ളവര്‍ എട്ട് മുതല്‍ 10 മണിക്കൂര്‍ വരെയും ഉറങ്ങണം
മുതിര്‍ന്നവര്‍ എത്ര മണിക്കൂര്‍ ഉറങ്ങണമെന്ന് അറിയാമോ? ആരോഗ്യമുള്ള മിക്ക മുതിർന്നവർക്കും ഒരു രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്