കേരളം എങ്ങനെ ഹീമോഫീലിയയിൽ വിപ്ലവം സൃഷ്ടിക്കും... വഴികൾ ഇങ്ങനെ ..

26 JULY 2024

ASWATHY BALACHANDRAN

ഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

 18 വയസിന് താഴെ

 നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

മാസത്തിലൊരിക്കല്‍ 

ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് (പ്രതിരോധ ചികിത്സ) 2021 മുതല്‍ നല്‍കി വരുന്നുണ്ട്. 

300 ഓളം കുട്ടികള്‍

ഇത്തരത്തില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികള്‍ക്ക് നല്‍കുന്നതും ഇന്ത്യയില്‍ ആദ്യമായാണ്. 'ഹീമോഫിലിയ രോഗികള്‍ക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക' എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.

 പ്രൊഫിലാക്‌സിസ്

എമിസിസുമാബ് എന്ന ഈ നൂതന ചികിത്സ 2021 മുതല്‍ തിരഞ്ഞെടുത്ത രോഗികളില്‍ നല്‍കി വരുന്നുണ്ട്. 18 വയസില്‍ താഴെയുള്ള മുഴുവന്‍ രോഗികള്‍ക്കും വിലകൂടിയ മരുന്ന് നല്‍കുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഗുണം.

എമിസിസുമാബ്

കുട്ടികള്‍ ഈ മരുന്നിലേക്ക് മാറുന്നത് വഴി ആഴ്ചയില്‍ 2 തവണ വീതമുള്ള ആശുപത്രി സന്ദര്‍ശനവും ഞരമ്പിലൂടെയുള്ള കുത്തിവെപ്പുകളുടെ കാഠിന്യവും അതിനോടനുബന്ധിച്ചുള്ള സ്‌കൂള്‍ മുടക്കങ്ങളും കുറയും എന്നാണ് വിശ്വാസം. 

ആഴ്ചയില്‍ 2 തവണ

Next: ജി എം കടുക് എങ്ങനെ പ്രശ്നക്കാരനായി; കാരണങ്ങൾ ഇങ്ങനെ ...