12 October 2024

മുഖക്കുരു മാറ്റാൻ വെളുത്തുള്ളിയോ?     

TV9 Malayalam

മുഖക്കുരു നിങ്ങളുടെ കോൺഫിഡൻസ് കളയുന്നുണ്ടോ ..? എത്രയോക്കെ മാറി മാറി പരീക്ഷിച്ചിട്ടും മുഖക്കുരു മാറുന്നില്ലേ. രണ്ടല്ലി വെളുത്തുള്ളി കൊണ്ട് മുഖക്കുരുവിനെ ഇല്ലാതാക്കിയാലോ..

വെളുത്തുള്ളി

Pic Credit: Getty Images

ചര്‍മ്മത്തില്‍ സെബത്തിന്റെ അളവ് കൂടുന്നത്, ബാക്ടീരിയകളുടെ വളര്‍ച്ച, ഹോര്‍മോണ്‍ വ്യതിയാനം, ആര്‍ത്തവം എന്നിവയെല്ലാമാണ് മുഖക്കുരുവിന് കാരണമാകുന്നത്. 

മുഖക്കുരുവിന്റെ കാരണങ്ങള്‍

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ മുഖക്കുരു അകറ്റാൻ സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധ തടയുന്നതിനും  ആന്റിമൈക്രോബയല്‍ സഹായിക്കുന്നു. 

ആന്റിമൈക്രോബയല്‍

രണ്ട് അല്ലെങ്കില്‍ മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചെടുക്കുക. ഇത് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയിൽ 3 മിനിറ്റോളം ചൂടാക്കിയെടുക്കുക. എണ്ണയുടെ ചൂടാറിയതിന് ശേഷം മുഖത്ത് പുരട്ടാവുന്നതാണ്.

വെളുത്തുള്ളി ഫേയ്‌സ്പാക്ക്

കുളിക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഫേസ് വാഷ് ഉപയോ​ഗിച്ച് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ദിവസത്തില്‍ 2 നേരം ചെയ്യുന്നത് കൂടുതല്‍ ഫലം നല്‍കാന്‍ സഹായിക്കും.

പുരട്ടേണ്ട വിധം

Next: ചിയ സീഡ്സ് എങ്ങനെ, എപ്പോൾ കഴിക്കണം?