7 NOVEMBER 2024
ASWATHY BALACHANDRAN
ആരോഗ്യമുള്ള ശരീരത്തിന് അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ പ്രധാനമാണ്.
Pic Credit: Freepik
ഭക്ഷണ സമയത്ത് പ്ലേറ്റിൻ്റെ പകുതിയെങ്കിലും പഴങ്ങളും പച്ചക്കറികളും ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പഴങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ഭക്ഷണം കഴിച്ചയുടനെ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. കാരണം, ഇത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തിയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ പഴങ്ങൾ കഴിക്കുന്നത് നല്ലതല്ല. കാരണം അത് ശരിയായി ദഹിക്കില്ല. പോഷകങ്ങളും ശരിയായി ആഗിരണം ചെയ്യപ്പെടില്ല.
വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും ധാരാളം ഊർജ്ജം നൽകുന്നിനും ഗുണം ചെയ്യും.
Next: മഴക്കാലത്തും നിർജ്ജലീകരണം, ഈ ലക്ഷണങ്ങളെ സൂക്ഷിക്കുക