പപ്പായയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെ വിഘടനത്തിന് സഹായിക്കുന്ന ദഹന എന്‍സൈമായ പപ്പെയ്ന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്നു.
കരോട്ടിനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍, മോണോടെര്‍പെനോയിഡുകള്‍, ഫ്‌ളേവനോയിഡുകള്‍ ഉള്‍പ്പെടെ പപ്പായയിലുണ്ട്.
ഇവ രക്തയോട്ടത്തിനും ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ളവയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
പപ്പായയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ തടി കൂടുമെന്ന ഭയം വേണ്ട.
പപ്പയായിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
മാത്രമല്ല ഇവ വെറും വയറ്റില്‍ കഴിക്കുന്നത് മലവിസര്‍ജനത്തിന് സഹായിക്കുന്നു. മലബന്ധം തടയുന്നു.
കൂടാതെ നെഞ്ചെരിച്ചില്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അകറ്റാനും സഹായിക്കും.
ഇവയ്‌ക്കെല്ലാം പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.