20 December 2024
SHIJI MK
Freepik Images
മാങ്ങ അച്ചാര്‍ കഴിക്കാത്തവരായി ആരുമില്ല. ഒട്ടുമിക്ക വീടുകളിലും ഇത് ദിവസവും കഴിക്കുന്നുണ്ടാകും.
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനാവശ്യമായ നിരവധി ഗുണങ്ങള്‍ മാങ്ങ അച്ചാര്‍ നല്‍കുന്നുണ്ട്.
മാങ്ങ അച്ചാറില്‍ വിറ്റാമിന്‍ എ,സി,ഇ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തില്‍ മാങ്ങ അച്ചാര്‍ ഉള്‍പ്പെടുത്തുന്നത് വഴി നിങ്ങള്‍ പോഷകങ്ങള്‍ ലഭിക്കുന്നു.
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ മാങ്ങ അച്ചാര്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഫ്രീ റാഡിക്കലുകള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
മാങ്ങ അച്ചാര്‍ തയാറാക്കുന്നതിന് ഉപയോഗിക്കുന്ന മഞ്ഞള്‍, ഉലുവ എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
മാങ്ങ അച്ചാര്‍ ദഹന പ്രക്രിയയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
കൂടാതെ മാങ്ങ അച്ചാര്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതിന് വഴിവെക്കുന്നത് അച്ചാറില്‍ ഉപയോഗിക്കുന്ന മസാലകളാണ്.
അച്ചാറിലുള്ള മുളകുപൊടി, കടുക് എന്നിവ ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
മാങ്ങയിലടങ്ങിയ ഫൈബര്‍ വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. എങ്കിലും ഉപ്പ് കൂടുതലായുള്ള മാങ്ങ അച്ചാറുകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ആപ്രിക്കോട്ടിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം