എങ്ങനെ ജി എം കടുക് പ്രശ്നക്കാരനായി? കാരണങ്ങൾ ഇങ്ങനെ...

24 JULY 2024

ASWATHY BALACHANDRAN

ചെടികളുടെ ഡി എൻ. എയിൽ ജനിതക സാങ്കേതിക വിദ്യ വഴി മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഭക്ഷ്യവിളകളെയാണ് ജി എം വിളകൾ എന്ന് പറയുന്നത്.

ജനിതക സാങ്കേതിക വിദ്യ

ചെടികൾക്ക് സ്വയം പ്രതിരോധം ഉണ്ടാക്കുക, സസ്യ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ നമുക്കാവശ്യമുള്ള പോഷകമൂല്യമുയർത്തുക, കൂടുതൽ വിളവ് ഉണ്ടാക്കുക എന്നിവയാണ് ജി എം വിളകൾ ഉണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ജി എം വിളകൾ

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ജനിതകമാറ്റം വരുത്തിയ ആദ്യ ഭക്ഷ്യവിളയാണ് ജി എം കടുക്. രണ്ടു വ്യത്യസ്ത കടുകിനങ്ങളെ സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്തതാണ് ഇത്.

ജി എം കടുക്

ധാരാ മസ്റ്റാർഡ് ഹൈബ്രിഡ് 2 അഥവാ ഡി എം എച്ച് (DMH-11) എന്ന പേരിലാണ് ഇത് വിപണിയിൽ എത്തിക്കുക. ഉത്തരേന്ത്യയിലെ പ്രധാന എണ്ണവിളയാണ് കടുക്.

ഡി എം എച്ച് 

ജനിതകമാറ്റം വരുത്തിയ വിളകളും അവയുടെ സുരക്ഷിതത്വവും എന്നും വിവാദത്തിലാണ്. 2002 ലാണ് ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ വിളകളുടെ കൃഷിക്ക് അനുമതി നൽകിയത്.

കൃഷിക്ക് അനുമതി

അന്നുമുതൽ അതിൻറെ ഗുണങ്ങളെപ്പറ്റിയും ദോഷങ്ങളെ പറ്റിയും ശാസ്ത്രസമൂഹവും പൊതുജനങ്ങളും ചർച്ചചെയ്യുന്നുണ്ട്.

ചർച്ച

ഇപ്പോൾ കടുകിന്റെ വിഷയത്തിലും ഈ തർക്കം തുടരുകയാണ്. നിലവിലുള്ള ഇനങ്ങളെ ഇല്ലാതാക്കുമെന്നും മനുഷ്യ ശരീരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതാണ് ഇതിനെതിരേ ഉയരുന്ന പ്രധാന വിവാദം. 

തർക്കം

Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..