നിർജലീകരണം വില്ലനാണ്; ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക 

22  SEPTEMBER 2024

ASWATHY BALACHANDRAN

ഇടയ്ക്ക് മഴയുണ്ടെങ്കിലും കേരളത്തിൽ ഇപ്പോഴും ചൂടിന് ശമനില്ല. ശരീരത്തിലെ ജലാംശം അതുകൊണ്ടുതന്നെ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലുമാണ്. 

ചൂട്

Pic Credit:  GETTY IMAGES

താപനില നിയന്ത്രിക്കാനും ദഹനം ശരിക്ക് നടക്കാനും പോഷണങ്ങള്‍ വിവിധ അവയവങ്ങളിലേക്ക് എത്തിക്കാനും ജലാംശം ശരീരത്തില്‍ അത്യാവശ്യമാണ്. 

ജലാംശം

നമ്മുടെ ഉറക്കത്തിന്‍റെയും ഉണര്‍വിന്‍റെയും ക്രമത്തെയും നിര്‍ജലീകരണം ബാധിക്കുന്നത് ക്ഷീണം അധികരിക്കാന്‍ ഇടയാക്കുന്നു.

ക്ഷീണം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ മൂത്രത്തിന്‍റെ നിറവും ഇരുണ്ടതായി മാറും. 

മൂത്രം

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ തലച്ചോറിലെ രക്തക്കുഴലുകള്‍ വലിഞ്ഞു മുറുകും. ഇത് തലവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

തലച്ചോർ

ചര്‍മം വരണ്ടതാകുന്നതും ചുണ്ടുകള്‍ പൊട്ടുന്നതും ചര്‍മത്തിന് അതിന്‍റെ സ്വാഭാവിക അയവ് നഷ്ടമാകുന്നതുമെല്ലാം നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളാണ്.

ചര്‍മം

Next: കാന്താരി മുളകൊരു കില്ലാടി തന്നെ.. ​ഗുണങ്ങൾ ഇങ്ങനെ