12 NOVEMBER 2024
ASWATHY BALACHANDRAN
എങ്ങനെയാണോ വെളുത്തുള്ളി അരിയുന്നത് അതിന്റെ അടിസ്ഥാനത്തിൽ അവയുടെ രുചി മാറും. സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിയെ ഹീറോ ആക്കുന്നത്.
Pic Credit: Freepik
വെളുത്തുള്ളിയുടെ നേർത്ത രുചിക്കായി അവയുടെ അല്ലി പൊളിച്ച് അരിയാതെ അതുപോലെ ഉപയോഗിക്കാം. ഇത് മധുരമുള്ള കാരാമലൈസ്ഡ് സുഗന്ധവും രുചിയും നൽകും.
വെളുത്തുള്ളി അരിയുന്നത് ചെറിയ തോതിൽ അലിസിൻ പുറത്തുവിടുന്നു. വെളുത്തുള്ളിയുടെ മിതമായ രുചി വേണ്ട വിഭവങ്ങളിൽ ഇങ്ങനെ ഉപയോഗിക്കാം.
വെളുത്തുള്ളി ചെറുതായി അരിയുന്നത് അവയുടെ രുചി കൂടുതൽ വ്യക്തമാകാൻ സഹായിക്കും.
വെളുത്തുള്ളി ചതച്ച് ഉപയോഗിക്കുന്നത് അവയുടെ പരമാവധി രുചി കിട്ടാൻ സഹായിക്കും. കറികൾ സ്പൈസി ആക്കാൻ വെളുത്തുള്ളി ചതച്ച് ഇടുന്നതാണ് നല്ലത്.
വെളുത്തുള്ളി പേസ്റ്റ് ആക്കി ഉപയോഗിക്കുന്നത് ഇവയുടെ രുചിയുടെ തീവ്രത വളരെ അധികം കൂട്ടും.
Next: കളർഫുൾ ഡയറ്റ്... മഴവിൽ ഡയറ്റ്, അറിയാം പ്രത്യേകതകൾ