ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മരുന്നുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഗുണകരമാണ് പ്രകൃതിദത്ത വഴികള്‍ പരീക്ഷിക്കുന്നത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.
Pic Credit: Getty Images
ഗ്യാസ്, അസിഡിററി പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട അടുക്കളക്കൂട്ടാണ് ജീരകം. ദഹനത്തിനും ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇതു സഹായിക്കുന്നു.
ഒന്നര ടീസ്പൂൺ മുതൽ 2 ടീസ്പൂൺ വരെ ജീരകം ചൂടാക്കി എടുക്കുക. 2 കപ്പ് വെളളം ജീരകത്തിലേക്ക് ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് ജീരകത്തിന്റെ അതേ അളവിൽ ശർക്കരയും ചേർക്കുക. തിളച്ചതിന് ശേഷം വറ്റിച്ച് എടുക്കുക. ശേഷം കുടിക്കാവുന്നതാണ്.
പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുന്നത് അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള അസ്വസ്ഥതകൾ മാറാൻ സഹായിക്കും. അമിത വിശപ്പിന് പരിഹാരം കാണാനും ഉത്തമമാണ്.
പെരുഞ്ചീരകം ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് ഗ്യാസിനെ ഇല്ലാതാകാൻ ഒരു പരിധിവരെ സഹായിക്കും.
Next: വയറിലെ കൊഴുപ്പിന് വീട്ടിലുണ്ട് പരിഹാരം